ഡല്‍ഹി റെയില്‍വേ സ്റ്റേഷൻ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മറ്റു കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 9 സ്ത്രീകളും അഞ്ച് കുട്ടികളുമടക്കം 18 പേരാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ തിരക്കില്‍പ്പെട്ട് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു ദുരന്തം. മഹാകുംഭമേളയ്‌ക്ക് പോകാനെത്തിയ തീർത്ഥാടകരാണ് മരിച്ചവരില്‍ അധികവും. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്കുള്ള പ്രത്യേക ട്രെയിൻ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയതിന് പിന്നാലെ അനിയന്ത്രിത തിരക്കുണ്ടാവുകയായിരുന്നു.13, 14 പ്ലാറ്റ്ഫോമുകളിലാണ് അപകടമുണ്ടായത്. കുംഭമേള പ്രമാണിച്ച് ഏർപ്പെടുത്തിയ പ്രത്യേക ട്രെയിൻ നേരത്തെ നിശ്ചയിച്ചിരുന്ന പ്ലാറ്റ്ഫോമില്‍ നിന്ന് മാറി മറ്റൊരു പ്ലാറ്റ്ഫോമിലാണ് എത്തുകയെന്ന് അറിയിപ്പ് വന്നതോടെ യാത്രക്കാർ പാഞ്ഞു.
ആളുകള്‍ കൂട്ടത്തോടെ ഓടി എക്സലേറ്ററില്‍ കയറാൻ ശ്രമിക്കുന്നതിനിടെ പലരും നിലത്തുവീണു. പ്ലാറ്റ്ഫോമിലും എസ്കലേറ്ററിലുമായി നിരവധി പേർ ചതഞ്ഞരഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് റെയില്‍വേയുടെ പ്രഖ്യാപനം. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും ധനസഹായം കൈമാറുമെന്നും റെയില്‍വേ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.