വിവാഹം കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്, വാഹനം കനാലിലേക്ക് മറിഞ്ഞു; 6 പേര്‍ക്ക് ദാരുണാന്ത്യം, കുറച്ചു പേരെ കാണാതായി,രക്ഷാപ്രവര്‍ത്തനം തുടരുന്നു;

ചണ്ഡീഗഢ്: ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന 14 പേർ സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിഞ്ഞു.

ആറ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ബാക്കിയുള്ളവരെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു. ഹരിയാനയിലെ ഫത്തേഹാബാദില്‍ വച്ച്‌ വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സംഭവം. 

പഞ്ചാബിലെ ഫാസില്‍കയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. മടങ്ങി വരുന്നതിനിടെ സഞ്ചാരികളുടെ വാഹനം ഫത്തേഹാബാദിലെ കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ജഗദീഷ് ചന്ദ്ര പറഞ്ഞു.

14 പേരില്‍ 6 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 2 പേർ ജീവിച്ചിരിപ്പുണ്ടെന്നും ബാക്കി 6 പേരെ കാണാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

പൊലീസും എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് സംഘാംഗങ്ങളുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മരിച്ചവരെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 1.5 മാസം പ്രായമുള്ള ഒരു കുഞ്ഞും 10 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനായി ജലസേചന വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിയതിനെ തുടർന്നാണ് കനാലില്‍ ജലനിരപ്പ് കുറച്ചത്.

കനാലിന് ചുറ്റും സ്ഥിരമായി ബാരിക്കേഡിംഗ് ഒരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. രക്ഷാ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ താല്‍ക്കാലിക സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാണാതായവർക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !