മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായിരുന്ന ബീന മാത്യു ചമ്പക്കര (53) അന്തരിച്ചു.
ക്യാൻസർ അസുഖബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ ആറു മാസക്കാലമായി കാന്‍സര്‍ ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ രാവിലെ 11.35ഓടെയായിരുന്നു മരണം.
മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോപിറ്റലില് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ് പരേത. പരേത കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു - മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.
മാഞ്ചസ്റ്റര്‍ എം ആര് ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്ത് (മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി), ആല്‍ബെര്‍ട് (മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍), ഇസബെല്‍ (ആംസ്റ്റണ്‍ ഗ്രാമര്‍ സ്കൂളില്‍ ഇയര്‍ 10 വിദ്യാര്‍ത്ഥി) മരണസമയത്ത് ബീനയ്ക്കരികെ അടുത്തുണ്ടായിരുന്നു.
2003ല്‍ മാഞ്ചസ്റ്ററില്‍ വന്നപ്പോള്‍ മുതല്‍ ട്രാഫോര്‍ഡിലെ മലയാളി സമൂഹത്തിനിടയില്‍ വളരെ സജീവമായിരുന്നു ബീന. സാമൂഹിക - സാംസ്കാരിക - മതപരമായ കാര്യങ്ങളിലെല്ലാം തന്നെ ബീനയുടെ കുടുംബം സജീവമായി പങ്കെടുക്കുകയും സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു കുടുംബം. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.