ജനിച്ചതിന് പിന്നാലെ കഴുത്തറുത്ത് ചവറ്റ് കൂനയില്‍ തള്ളി മുത്തശ്ശി, തോല്‍ക്കാൻ തയ്യാറാകാതെ കുഞ്ഞു മാലാഖ,

ഭോപ്പാല്‍: പെണ്‍കുഞ്ഞുണ്ടായതിലെ ദേഷ്യത്തില്‍ മുത്തശ്ശി കഴുത്തറുത്ത് ചവറ് കൂനയില്‍ ഉപേക്ഷിച്ച നവജാത ശിശു അദ്ഭുതകരമായി രക്ഷപെട്ടു

മധ്യപ്രദേശിലെ രാജ്ഗഡില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ നവജാത ശിശു ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.

ജനുവരി 11നാണ് വഴിയാത്രക്കാർ രാജ്ഗഡിലെ ചവറ് കൂനയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസുകാരെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഭോപ്പാലിലേക്കും മാറ്റുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയും മുത്തശ്ശിയും അറസ്റ്റിലായിരുന്നു.

ഭോപ്പാലിലെ കമല നെഹ്റു ആശുപത്രിയില്‍ ഒരു മാസം നീണ്ട ചികിത്സയ്ക്കു ശേഷമാണ് നവജാത ശിശു പൂർണ ആരോഗ്യം വീണ്ടെടുത്തത്. കുഞ്ഞിന് ആശുപത്രി അധികൃതർ പിഹു എന്ന് പേരിട്ടു.

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റെങ്കിലും നിർണായക ധമനികള്‍ക്ക് പരുക്ക് സംഭവിക്കാതിരുന്നതാണ് പിഞ്ചുകുഞ്ഞിന് രക്ഷയ്ക്ക് കാരണമായത്.

പരുക്കേറ്റ ഭാഗത്ത് നിരവധി ശസ്ത്രക്രിയകളാണ് പിഹുവിന് വേണ്ടി വന്നത്. വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് രാജ്ഗഡിലെ അഭയ കേന്ദ്രത്തിലേക്കാണ് കുഞ്ഞിനെ കൈമാറിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !