ഭോപ്പാല്‍: പെണ്കുഞ്ഞുണ്ടായതിലെ ദേഷ്യത്തില്‍ മുത്തശ്ശി കഴുത്തറുത്ത് ചവറ് കൂനയില്‍ ഉപേക്ഷിച്ച നവജാത ശിശു അദ്ഭുതകരമായി രക്ഷപെട്ടു
മധ്യപ്രദേശിലെ രാജ്ഗഡില് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ നവജാത ശിശു ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.ജനുവരി 11നാണ് വഴിയാത്രക്കാർ രാജ്ഗഡിലെ ചവറ് കൂനയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പൊലീസുകാരെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഭോപ്പാലിലേക്കും മാറ്റുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയും മുത്തശ്ശിയും അറസ്റ്റിലായിരുന്നു.
ഭോപ്പാലിലെ കമല നെഹ്റു ആശുപത്രിയില്‍ ഒരു മാസം നീണ്ട ചികിത്സയ്ക്കു ശേഷമാണ് നവജാത ശിശു പൂർണ ആരോഗ്യം വീണ്ടെടുത്തത്. കുഞ്ഞിന് ആശുപത്രി അധികൃതർ പിഹു എന്ന് പേരിട്ടു.കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റെങ്കിലും നിർണായക ധമനികള്‍ക്ക് പരുക്ക് സംഭവിക്കാതിരുന്നതാണ് പിഞ്ചുകുഞ്ഞിന് രക്ഷയ്ക്ക് കാരണമായത്.
പരുക്കേറ്റ ഭാഗത്ത് നിരവധി ശസ്ത്രക്രിയകളാണ് പിഹുവിന് വേണ്ടി വന്നത്. വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് രാജ്ഗഡിലെ അഭയ കേന്ദ്രത്തിലേക്കാണ് കുഞ്ഞിനെ കൈമാറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.