ബംഗളൂരു: നിയമസഭ സമ്മേളനത്തിനെത്തുന്ന എംഎല്‍എമാർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാൻ കർണാടക സർക്കാർ.
മാർച്ച് മൂന്നിന് ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനത്തില്‍ നിയമസഭയിലെ വിശ്രമമുറിയില്‍ 15 റിക്ലൈനർ ക്രമീകരിക്കുമെന്ന് സ്പീക്കർ യുടി ഖാദർ അറിയിച്ചു.നിയമസഭ സമ്മേളനത്തിനിടെ വിശ്രമിക്കാൻ ആഗ്രഹിക്കുന്ന എംഎല്‍എമാർക്ക് പുതിയ സൗകര്യം പ്രയോജനപ്പെടുത്താം. ഉച്ചഭക്ഷണത്തിന് ശേഷം എംഎല്‍എമാർ പലരും സഭാ നടപടികളില്‍ പങ്കെടുക്കാതെ ഹോസ്റ്റലുകളിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം.
വാടകയ്ക്കാണ് റിക്ലൈനർ വാങ്ങുന്നത്. സഭാ നടപടികള്‍ക്ക് ശേഷം തിരിച്ചുനല്‍കും. ഇതോടൊപ്പം അംഗങ്ങള്‍ക്ക് ചായയും കാപ്പിയും ഉള്‍പ്പടെ ക്രമീകരിക്കും. നിയമസഭാംഗങ്ങളുടെ ഹാജർനില മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിഷ്‌കാരങ്ങളും നടപടികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. കർണാടക നിയമസഭാ സമ്മേളനം മാർച്ച് മൂന്ന് തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.