നായ കടിച്ചകാര്യം ആരോടും പറഞ്ഞില്ല; പേവിഷബാധയേറ്റു ചികിത്സയിലുള്ള 9 വയസ്സുകാരനു വേണ്ടി പ്രാര്‍ഥനയോടെ നാട്

ആലപ്പുഴ : പേവിഷബാധയേറ്റു ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരനു വേണ്ടി ഒരു നാടു മുഴുവൻ പ്രാർഥനയോടെയും നിറകണ്ണുകളോടെയും കാത്തിരിക്കുന്നു.

രണ്ടാഴ്ച മുൻപു സൈക്കിളില്‍ പോകുമ്പോള്‍ തെരുവുനായ ആക്രമിച്ച വിവരം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. ചാരുംമൂട് സ്വദേശിയാണു കുട്ടി. പനി ബാധിച്ചതിനെത്തുടർന്നു നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്.
തുടർന്നു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തെരുവുനായ കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയും സൈക്കിളിന്റെ ടയറില്‍ കടിക്കുകയും ചെയ്തിരുന്നു. കുട്ടി താഴെ വീണപ്പോള്‍ തുടയില്‍ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ നഖം കുട്ടിയുടെ കാലില്‍ കൊണ്ടതായാണു നിഗമനം.
കുട്ടിക്കു പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ വീടുമായി സഹകരിച്ചവർക്കും കുട്ടി പഠിക്കുന്ന സ്കൂളിലെ വിദ്യാർഥികള്‍ക്കും ആരോഗ്യ വകുപ്പ് അധികൃതർ പേവിഷ പ്രതിരോധ കുത്തിവയ്പു നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !