ആലപ്പുഴ: കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്.
കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലാണ് സംഭവം. മാവേലിക്കര ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ശ്രീലക്ഷ്മി. ഇന്നലെ വൈകിട്ട് ആറുമണിക്ക് ട്രാക്കിലൂടെ കടന്നുപോയ വന്ദേ ഭാരത് എക്സ്പ്രസ് ആണ് പെണ്‍കുട്ടിയെ തട്ടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടി ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് നടക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നു കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്ബതാം ക്ലാസുകാരിക്ക് ദാരുണാന്ത്യം,
0
ബുധനാഴ്ച, ഫെബ്രുവരി 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.