യു.കെ: ലണ്ടൻ മലയാളിയായ ഡെൻസിൽ ലീൻ ആണ് നിര്യാതനായി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം വേളി സ്വദേശിയായ ഡെൻസിലിന് 53 വയസ്സായിരുന്നു പ്രായം.
സ്ട്രോക്ക് ഉണ്ടായതിനെത്തുടർന്ന് ന്യൂഹാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയർ ഹോമിലേക്ക് മാറ്റുകയായിരുന്നു. ശാരീരികാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് നാട്ടിലേക്ക് പോകാനിരിക്കവെയാണ് അന്ത്യം.
പതിനഞ്ച് വർഷത്തിലധികമായി ലണ്ടനിൽ ജോലി ചെയ്യുന്ന ഡെൻസിൽ ലീനിന്റെ ഭാര്യയും മക്കളും നാട്ടിലാണ്. ഭാര്യ തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെൻസിൽ, മക്കൾ അലീഷ്യ ഡെൻസിൽ, ഡിഫെഷ്യ ഡെൻസിൽ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.