അങ്ങാടിപ്പുറം: ചരിത്രപ്രസിദ്ധമായ അങ്ങാടിപ്പുറം ശ്രീ തളിമഹാദേവ ക്ഷേത്രത്തിൽ ആരംഭിച്ച അതിരുദ്ര മഹായജ്ഞം മഹോത്സവത്തിന് തുടക്കക്കമായി.
രാവിലെ 5 മണിക്ക് 121 ഋത്വിക്കുകളുടെ നേതൃത്വത്തിൽ ശ്രീരുദ്ര ജപം ആരംഭിച്ച് 8:30ന് സമാപിച്ചു. തുടർന്ന്, പവിത്രീകരിച്ച 11 ദ്രവ്യങ്ങളാൽ ഭഗവാനു അഭിഷേകം നടന്നു. ഈ ചടങ്ങ് തുടർച്ചയായി 11 ദിവസം നടത്തുമ്പോൾ യജ്ഞം പൂർണമാകും. ജില്ലയിൽ ആദ്യമായാണ് ഇത്ര വിപുലമായ അതിരുദ്ര മഹായജ്ഞം സംഘടിപ്പിക്കുന്നത്. കേരളീയ ശൈലിയിൽ സംസ്ഥാനത്തുടനീളം നടക്കുന്ന പതിനൊന്നാമത് അതിരുദ്രയജ്ഞം കൂടിയാണിത്.
11 ദിവസങ്ങളിലായി തളിക്ഷേത്ര സന്നിധിയിൽ നടക്കുന്ന പ്രധാന ആചാരങ്ങളിലൊന്നായി രാവിലെ 5 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. 5 മുതൽ 8:30 വരെ മഹാരുദ്രജപം, 8:30 മുതൽ 11:30 വരെ രുദ്രകലശാഭിഷേകങ്ങൾ, വൈകിട്ട് 4:30 മുതൽ 6 വരെ ശിവ സഹസ്രനാമ ലക്ഷാർച്ചന എന്നിവ യജ്ഞത്തിന്റെ പ്രധാന ഭാഗങ്ങളാണ്.
അധ്യാത്മിക പ്രഭാഷണങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും വേദിയാവുന്ന കേളപ്പജി നഗറിൽ ഫെബ്രുവരി 24 വരെ എല്ലാ ദിവസവും വൈകീട്ട് 4:30 മുതൽ 6 വരെ പ്രഭാഷണങ്ങൾ നടക്കും. കൂടാതെ, ഉച്ചയ്ക്ക് 12:30ന് മാഹാത്മ്യ പാരായണവും പ്രസാദ ഊട്ടും, രാത്രി 7:30ന് കലാപരിപാടികളും അരങ്ങേറും. യുവ ആദ്ധ്യാത്മിക പ്രഭാഷകൻ ശ്രേഷ്ഠ ഭാരതം ഫെയിം രാഹുൽ കെയുടെ പ്രഭാഷണം കേളപ്പജി നഗറിൽ ചടങ്ങില്‍ ആത്മീയതയുടെ മാറ്റ് കൂട്ടും.
കഴിഞ്ഞ 11 വർഷങ്ങളിലായി 11 മഹാരുദ്രയജ്ഞങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം പന്ത്രണ്ടാം വർഷത്തിൽ തളിക്ഷേത്രം അതിരുദ്ര മഹായജ്ഞത്തിന് വേദിയാകുന്നത് ഒരു അപൂർവ സംഭവമാണെന്ന് സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.