മൂവാറ്റുപുഴ: നേരത്തേ എത്തിയ കഠിനമായ വേനൽ ചൂട് പൈനാപ്പിൾ ഉൽപാദനം പാതിയായി കുറച്ചു. വിപണിയിലെ അനുകൂല സാഹചര്യം കണക്കാക്കി പൈനാപ്പിൾക്കൃഷി തുടങ്ങിയ പല കർഷകരുടെയും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ച ഇല്ലാത്ത അവസ്ഥയിലാണ്.
പഴയ പൈനാപ്പിൾത്തോട്ടങ്ങളിലെ ഉൽപാദനത്തെയാണു വേനൽ ചൂട് കാര്യമായി ബാധിച്ചിരിക്കുന്നത്.മഴ പെയ്ത പ്രദേശങ്ങളിൽ വേനൽ ചൂട് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ചൂട് തുടരുകയാണെങ്കിൽ ഇവിടെയും ഉൽപാദനത്തിൽ 25% കുറവ് ഉണ്ടാകുമെന്നു കർഷകർ പറയുന്നു.പൈനാപ്പിൾക്കൃഷിയുടെ ഉണക്കിനെ നേരിടാൻ നെറ്റും ഓലയും മറ്റും ഉപയോഗിച്ചാണു തണലൊരുക്കുന്നത്.
ഓല ഉപയോഗിച്ച് പൊത ഇടുമ്പോൾ ഒരു ചെടിക്ക് രണ്ടര രൂപ എന്ന നിരക്കിൽ ചെലവു വരുന്നുണ്ടെന്നു കർഷകർ പറയുന്നു.നെറ്റ് വാങ്ങി ഉപയോഗിക്കുമ്പോൾ ഇത് ഇരട്ടിയാകും. എങ്കിലും നെറ്റ് കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ പല കർഷകരും ഇപ്പോൾ നെറ്റ് ആണ് ഉപയോഗിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.