"പൈനാപ്പിൾക്കൃഷി" 120 ദിവസം പിന്നിട്ടിട്ടും വളർച്ച ഇല്ലാത്ത അവസ്ഥ

മൂവാറ്റുപുഴ: നേരത്തേ എത്തിയ കഠിനമായ വേനൽ ചൂട്  പൈനാപ്പിൾ ഉൽപാദനം പാതിയായി കുറച്ചു. വിപണിയിലെ അനുകൂല സാഹചര്യം കണക്കാക്കി പൈനാപ്പിൾക്കൃഷി തുടങ്ങിയ പല കർഷകരുടെയും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ച ഇല്ലാത്ത അവസ്ഥയിലാണ്. 

പഴയ പൈനാപ്പിൾത്തോട്ടങ്ങളിലെ ഉൽപാദനത്തെയാണു വേനൽ ചൂട് കാര്യമായി ബാധിച്ചിരിക്കുന്നത്.മഴ പെയ്ത പ്രദേശങ്ങളിൽ വേനൽ ചൂട് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ചൂട് തുടരുകയാണെങ്കിൽ ഇവിടെയും ഉൽപാദനത്തിൽ 25% കുറവ് ഉണ്ടാകുമെന്നു കർഷകർ പറയുന്നു.പൈനാപ്പിൾക്കൃഷിയുടെ ഉണക്കിനെ നേരിടാൻ നെറ്റും ഓലയും മറ്റും ഉപയോഗിച്ചാണു തണലൊരുക്കുന്നത്.

ഓല ഉപയോഗിച്ച് പൊത ഇടുമ്പോൾ ഒരു ചെടിക്ക് രണ്ടര രൂപ എന്ന നിരക്കിൽ ചെലവു വരുന്നുണ്ടെന്നു കർഷകർ പറയുന്നു.നെറ്റ് വാങ്ങി ഉപയോഗിക്കുമ്പോൾ ഇത് ഇരട്ടിയാകും. എങ്കിലും നെറ്റ് കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ പല കർഷകരും ഇപ്പോൾ നെറ്റ് ആണ് ഉപയോഗിക്കുന്നത്. 

നിലവിൽ മാർക്കറ്റിൽ പച്ച സ്പെഷൽ ഗ്രേഡിന് 45 രൂപയാണ് വില. പഴുത്തതിന് 43 രൂപയും വില ലഭിക്കുന്നുണ്ട്. എന്നാൽ കർഷകന് 25 മുതൽ 30 രൂപ വരെയാണ് ലഭിക്കുന്നത്. വിഷു, റമസാൻ വിപണി മുന്നിൽ കണ്ട് പൈനാപ്പിൾ കൃഷി ചെയ്തിരിക്കുന്ന കർഷകരെല്ലാം കടുത്ത ആശങ്കയിലാണെന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ പേടിക്കാട്ടുകുന്നേൽ പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !