അയർലണ്ടിൽ കുഞ്ഞുങ്ങളുടെ സൂത്തറുകൾ ശ്വാസതടസ്സ ഭീഷണിയെത്തുടർന്ന് പിൻവലിച്ചു. അയർലണ്ടിൽ ഉപഭോക്താക്കൾ വാങ്ങിയ 10,200-ലധികം സൂത്തറുകൾ ആണിത്. ഉപഭോക്താക്കൾ ഉടൻ തന്നെ ഈ സൂത്തറുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് CCPC നിർദ്ദേശിച്ചു.
എന്താണ് SOOTHER OR pacifier ?
ഒരു കുഞ്ഞിൻ്റെ മുലകുടിക്കാനുള്ള ആവശ്യം തൃപ്തിപ്പെടുത്താൻ ഉപയോഗിക്കുന്ന pacifier ആണ് SOOTHER . എന്നിരുന്നാലും, ഭക്ഷണം നൽകുന്നതിന് പകരം ഇത് ഒരിക്കലും ഉപയോഗിക്കരുത്
യൂറോപ്യൻ യൂണിയൻ ഉൽപ്പന്ന സുരക്ഷാ പരിശോധനയുടെ അടിസ്ഥാനത്തിൽ, Competition and Consumer Protection Commission (CCPC) ആണ് 123 Baby Essentials Orthodontic Style Soothers 2 പാക്കുകൾ തിരിച്ചു വിളിച്ചിരിക്കുന്നത്. ഈ ഉൽപ്പന്നം ചെറിയ കഷണങ്ങളായി തകർന്ന് കുഞ്ഞുങ്ങളുടെ വായിൽ എത്താൻ സാധ്യതയുണ്ട്, ഇത് ശ്വാസതടസ്സം ഉണ്ടാക്കാൻ കാരണമാകും എന്ന് CCPC അറിയിച്ചു.
നീല, പിങ്ക്, വെള്ള എന്നീ നിറങ്ങളിലുള്ള ഈ സൂത്തറുകൾ അയര്‍ലണ്ടിലെ വിവിധ റീട്ടെയിലര്‍മാര്‍ വഴി വിപണിയിൽ വിട്ടിരിക്കുന്നവയാണ് . വിറ്റവരിൽ പ്രമുഖ ബ്രാന്റുകളായ EuroGiant, Boyds Stores (Drogheda), Brett Supplies, Lklw Retails, Guineys, Tommy Joyce’s Superstores, CandK Star, Tdho Retail, Cappagh Pharmacy, Regional Foods, Delgany Pharmacy, Corduff Pharmacy Limited, PMG Stores, Snk Star എന്നിവർ ഉൾപ്പെടുന്നു.
“ഈ സൂത്തറുകൾ കുഞ്ഞുങ്ങളുടെ വായിൽ ചെല്ലുമ്പോൾ ചെറിയ കഷണങ്ങളായി തകർന്ന് തൊണ്ടയിൽ കുടുങ്ങി ഗുരുതര പരിക്കിനോ മരണത്തിനോ കാരണമാകാൻ സാധ്യതയുണ്ട്,” എന്ന് CCPC കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഗ്രെയ്ൻ ഗ്രിഫിൻ വ്യക്തമാക്കി. പിന്‍വലിച്ച സൂത്തറുകൾ വീട്ടിൽ ഉള്ളവർ ഉടൻ ഉപയോഗം നിര്‍ത്തി, കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും കൈവശം എത്താതെ സൂക്ഷിക്കണമെന്ന് CCPC മുന്നറിയിപ്പു നൽകി.
കൂടുതൽ വിവരങ്ങൾക്ക് Gem Imports Ltd എന്ന സ്ഥാപനത്തെ customerservice@gem-imports.co.uk എന്ന ഇമെയിലിലോ, അല്ലെങ്കിൽ +35314854980 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.