പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ നാലു കുട്ടികളും വെന്റിലേറ്ററിൽ; അപക നില തരണം ചെയ്തിട്ടില്ല

തൃശൂർ: പീച്ചി പള്ളി പെരുന്നാളിന് പുളിമാക്കൽ സ്വദേശി നിമയുടെ വീട്ടിൽ  കൂടാനെത്തിയ മൂന്ന് പട്ടിക്കാട് സ്വദേശികളായ സുഹൃത്തുക്കൾ റിസർവോയറിൽ വീണു. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ പീച്ചി ഡാമിലായിരുന്നു അപകടമുണ്ടായത്.  ഒരൊറ്റ നിമിഷംകൊണ്ടാണ് നിലവിളികൾ ഉയർന്ന സാഹചര്യമായിരുന്നു പീച്ചിയിലുണ്ടായത്.  മൂന്നു പേരുടെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. പാറയിൽ കാൽവഴുതിയാണ് ഇവർ വീണത്. സുഹൃത്തിന്റെ വീട്ടിൽ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

പീച്ചി പള്ളിയിലെ പെരുന്നാൾ ആയിരുന്നു ഇന്നലെയും ഇന്നും. കൂട്ടുകാരിയുടെ വീട്ടിൽ മൂന്നു പേരും  ഒത്തുകൂടി. പെരുന്നാൾ വിഭവങ്ങൾ രുചിച്ച് ആഘോഷത്തിൽ പങ്കെടുത്ത ശേഷം നിമയുടെ വീടിന് സമീപ പ്രദേശങ്ങൾ കാണാൻ പോയപ്പോഴാണ് അപകടമുണ്ടായത്.  പീച്ചി ഡാമിന്റെ റിസര്‍വോയർ കാണാൻ കൂട്ടുകാരികൾ മോഹം പറഞ്ഞതോടെ നാലുപേരും കൂടി റിസര്‍വോയറിലേക്ക് പോവുകയായിരുന്നു. 

റിസര്‍വോയറിലെ പറക്കൂട്ടത്തിലൂടെ നടക്കുമ്പോഴാണ് കുട്ടികൾ കാൽ വഴുതി വെള്ളത്തിലേക്ക് വീണത്.  കുട്ടികളുടെ നിലവിളി കേട്ട് സമീപവാസികളാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് പള്ളിപ്പെരുന്നാൾ ആയതുകൊണ്ട് എല്ലാ വീട്ടിലും ആളുകൾ ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിൽ സഹായമായി. ഓടിക്കൂടിയ ആളുകൾ വെള്ളത്തിൽ വീണ പെൺകുട്ടികളെ കരക്കെത്തിച്ചു. ഉടനെ കിട്ടിയ വാഹനങ്ങളിൽ പെൺകുട്ടികളെ തൃശ്ശൂരിലെ ജുബിലീ മിഷൻ  ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

ഇവിടം സ്ഥിരം അപകട മേഖല ആണെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികൾ മുങ്ങിയെന്ന് പറയുന്ന ഭാഗത്ത്‌ ഏകദേശം 40 അടിയിൽ അധികം താഴ്ച്ചയുണ്ട്. ചെളിയിൽ കുടുങ്ങിയ കുട്ടികളെ നാട്ടുകാരാണ് രക്ഷിച്ചത്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയവരാണു റിസർവോയറിൽ ഇറങ്ങി ഇവരെ കരയ്ക്കെത്തിച്ചത്. മൂന്നു കുട്ടികള്‍ അബോധാവസ്ഥയിൽ ആയിരുന്നെന്നു ദൃക്സാക്ഷി പറഞ്ഞു. 

കുട്ടികളെ രക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തുവെന്നും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി കെ.രാജന്‍ അറിയിച്ചു. നാലു പേരും വെന്റിലേറ്ററിലാണെന്നും കുട്ടികളുടെ ആരോഗ്യനില നേരിയ രീതിയില്‍ മെച്ചപ്പെട്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടു പേര്‍ പാറയില്‍ കാല്‍വഴുതി റിസർവോയറിലേക്കു വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ മറ്റു 2 പേരും വെള്ളത്തിൽ മുങ്ങിത്താണു. അപക നില തരണം ചെയ്തിട്ടില്ല എന്നിരുന്നാലും  കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാവുമെന്നാണ് ഡോക്ടർമാർ വിശദമാക്കിയിട്ടുള്ളത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !