പാലക്കാട് ആലത്തൂര്‍ സ്വദേശി 27 വയസുള്ള മുന്ന എന്ന് വിളിക്കുന്ന ലിബിന് തലച്ചോറില്‍ ബാധിച്ച അണുബാധയെ തുടര്‍ന്നാണ് ഇന്നലെ മരണപ്പെട്ടത്. അപൂര്‍വ രോഗബാധയാണ് ലിബിന്റെ ജീവന് എടുത്തത് എന്നതാണ് ഡോക്ടര്‍മാര്‍ നൽകിയ പ്രാഥമിക വിവരം.
പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് ലിബിന്. നാട്ടിൽ നിന്ന് ബിസിനസ് ആൻഡ് മാനേജ്മെന്റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിൻ മണ്ടുപാല്‍ ഇടവകയുടെ സെക്രട്ടറിയായ ലിജോ എം ജോയിയുടെ മകനാണ് ലിബിന്. സ്റ്റുഡന്റ് വിസയില്‍ രണ്ടു വര്‍ഷം മുന്‍പേ എത്തിയ ലിബിന് അടുത്തിടെയാണ് ജോര്ജിയന്സ് കെയര്‍ ഹോമില്‍ വര്‍ക്ക് പെര്‍മിറ്റ് സ്വന്തമാക്കി ജോലിക്ക് കയറിയത്. നാട്ടില്‍ യുവജന പ്രസ്ഥാനത്തിലും പള്ളിയിലും എല്ലാം ഊര്‍ജ്ജസ്വലനായി പ്രവര്‍ത്തിച്ച ലിബിന്റെ മരണം നാട്ടിലുള്ള സുഹൃത്തുക്കള്‍ക്കും ഇപ്പോൾ തീരാ വേദനയായി പടരുകയാണ്.
കഠിനമായ തലവേദനയേ തുടര്‍ന്ന് ബോസ്റ്റണില്‍ താമസിച്ചിരുന്ന ലിബിനെ സുഖമില്ലാതെ ഏതാനും നാളുകളായി ബോസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു. ബോസ്റ്റണ്‍ പില്‍ഗ്രിം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ലിബിന് ഓരോ ദിവസവും കൂടുതലായി അവശനായി മാറുകയായിരുന്നു. എന്നാല്‍ രോഗനിലയില്‍ കാര്യമായ മാറ്റം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നോട്ടിംഗ്ഹാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. പക്ഷെ ഇവിടെയും ആരോഗ്യ നില മെച്ചപ്പെടാതെ രോഗനില കടുത്തതോടെ ചെറുപ്പത്തിന്റെ ആനുകൂല്യത്തില്‍ എങ്കിലും ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തന്നെ മടങ്ങി എത്തും എന്ന പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഇന്നലെ ഉച്ചയോടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.
ലിബിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബോസ്റ്റണിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടന്നു വരികയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.