യുകെയിൽ കുത്തേറ്റത് മാഞ്ചസ്റ്റർ റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്‌സിന്. ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് കുത്തേറ്റത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ റൗമോൺ ഹക്ക് (37) എന്നയാളാണ് അച്ചാമ്മയെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അച്ചാമ്മ ചെറിയാൻ ഇവിടെത്തന്നെ ചികിത്സയിലാണ്.
അക്രമിയെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ റൗമോൺ അച്ചാമ്മയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനു പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമല്ല. നരഹത്യാശ്രമത്തിനാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സജീവ പ്രവർത്തകയായ അച്ചാമ്മ ചെറിയാൻ കഴിഞ്ഞ 10 വർഷമായി ഈ ആശുപത്രിയിൽ ജോലി ചെയ്തുവരികയാണ്.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഓൾഡ്ഹാം ആശുപത്രിയിലെ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനു നേരേ ആക്രമണം ഉണ്ടായത്. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംങ് സംഭവത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. നഴ്സുമാർക്ക് ഭയമില്ലാതെ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.