അയർലണ്ടിൽ അഭ്യൂഹങ്ങൾ അവസാനിക്കുന്നില്ല!! വീണ്ടും സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്. ആര് പ്രധാന മന്ത്രിയാകും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നു. ആരും ഒന്നും പറയുന്നുമില്ല. ട്രംമ്പ് അധികാരമേൽക്കുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ അയർലണ്ടിലെ സ്ഥിഗതികൾ മാറ്റുമെന്ന് എല്ലാ പാർട്ടികൾക്കും അറിയാം അതിനാൽ ആദ്യം ഭരിക്കാൻ ആർക്കും ധൈര്യം പോരെന്നാണ് പരക്കെ അടക്കി സംസാരം. എന്നിരുന്നാലും ഇതുവരെ മൈക്കിൾ മാർട്ടിനാണ് മുൻതൂക്കം.
അയര്‍ലണ്ടിലെ രണ്ടു പ്രധാനരാഷ്ട്രീയ കക്ഷികളായ ഫിനാ ഫോളും , ഫിന ഗേലും , സ്വതന്ത്ര ടി ഡി മാരുടെ റീജിയണല്‍ ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ ഒരു സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിച്ചതായി അറിയിച്ചു.
ഫിയാന ഫോയൽ, ഫിന ഗേൽ പാര്‍ട്ടികള്‍ നവംബറില്‍ നടന്ന പൊതുതെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവോടെ മൊത്തം 86 സീറ്റുകൾ നേടിയിരുന്നു, ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം സ്വതന്ത്ര ടി.ഡി.മാരുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തില്‍, പുതിയ കൊളിഷൻ സര്‍ക്കാരിനുള്ള ഭൂരിപക്ഷം ലഭിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഇപ്പോൾ 9 സ്വതന്ത്രപ്രവര്‍ത്തകരുടെ പിന്തുണയോടെ 95-സീറ്റിന്റെ ഭൂരിപക്ഷം പുതിയതായി അധികാരത്തില്‍ വരുന്ന സര്‍ക്കാരിനു ലഭിക്കും.
പുതിയ സര്‍ക്കാര്‍ രൂപീകരണ കരാറിൽ മിക്കവാറും കാലാവധി അനുസരിച്ചുള്ള rotating taoiseach സംവിധാനം ഉൾപ്പെടുത്തിയാൽ ഫിയാന ഫാൾ നേതാവ് മൈക്കിൾ മാർട്ടിനും ഫിന ഗേൽ നേതാവ് സൈമൺ ഹാരിസ് വീണ്ടും 2 തവണകളിൽ പ്രധാനമന്ത്രി പദവി പങ്കിടും. ജനുവരി 22-നാണ് ഡെയ്ല്‍ ചേരുന്നത്. അതിന് മുന്‍പ് പ്രധാനമന്ത്രിയുടെ നാമ നിര്‍ദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തെക്കുറിച്ചുള്ള ഒരു രൂപരേഖ ബുധാഴ്ച വൈകീട്ട് പുറത്തുവിടാനാണ് പദ്ധതിഎന്നാണ് പുതിയ സൂചനകൾ. എന്നിരുന്നാലും അമേരിക്കയിലെ സ്ഥാനാരോഹണം കഴിഞ്ഞുതന്നെ ആകും ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.