തിരുവനന്തപുരം: കാട്ടാക്കടയിൽ പെട്രോൾ പമ്പിനു സമീപം വൻ തീപിടുത്തം.
തിരുവനന്തപുരം റോഡിൽ മൃഗാശുപത്രിക്ക് സമീപം വേസ്റ്റ് കൂമ്പാരത്തിന് തീപിടിച്ചു. ഉച്ചകഴിഞ്ഞു 3 മണിയോടെ ആണ് തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്, തുടർന്ന് രണ്ട് യുണിറ്റ് ഫയർഫോയ്സ് എത്തി തി അണക്കുകയായിരുന്നു കാട്ടാക്കട യൂണിറ്റ് 1 നെയ്യാർഡാം 1യുണിറ്റും എത്തി തീ അണച്ചുകൊണ്ടിരിക്കുന്നു.
കടകളിലെ വേസ്റ്റ് കൾ ആണ് അധികവും ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്, ഇതിൽ വർഷോപ്പുകളുടെ വേസ്റ്റുകളാണ് അധികവും. വേസ്റ്റ് കൂമ്പാരത്തിന് അടുത്ത് മറ്റ് കടകളും വീടുകളും ഉണ്ടെങ്കിലും ആർക്കും അപകടം ഒന്നും ഉണ്ടായില്ല. പഞ്ചായത്തിടപെട്ട് എത്രയും വേഗം മാലിന്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.