തിരുവനന്തപുരം: റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് താൽമോളജിയിൽ (ആർ.ഐ.ഒ.) നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷൻ തീയറ്റർ കോംപ്ലക്‌സ് പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
കണ്ണാശുപത്രിയിലെ പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിൻ്റെ അഞ്ചാം നിലയിലാണ് ഒരു കോടിയോളം രൂപ മാറ്റി ഓപ്പറേഷൻ തീയറ്റർ കോപ്ലക്‌സ് സജ്ജീകരിച്ചിരിക്കുന്നത്. 4 ഓപ്പറേഷൻ തീയറ്ററുകളാണ് ഇവിടെയുള്ളത്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷൻ തീയറ്റർ കോംപ്ലക്‌സ് സജ്ജമാക്കിയതിനാൽ കൂടുതൽ ഒരേ ദിവസം ശസ്ത്രക്രിയ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
ആധുനിക ഓപ്പറേഷൻ ടേബിളുകൾ, അനസ്‌തേഷ്യ സംവിധാനങ്ങൾ, പ്രൊസീജിയർ റൂം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഡേ കെയർസർജറിക്ക് ആവശ്യമായ സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്. ഡേ കെയർ സർജറിക്ക് വിധേയരാകുന്ന രോഗികൾക്കായി രണ്ട് ഡെ കെയർ സർജറി വാർഡുകളും നാലാമത്തെ നിലയിൽ ഒരുക്കിയിട്ടുണ്ട്. ഏകദേശം 10,000 ശസ്ത്രക്രിയകളാണ് ഇവിടെ നടക്കുന്നത്. സങ്കീര്ണ്ണമായ പല നേത്ര ശസ്ത്രക്രിയകളും വിട്രിയോറെറ്റിനലും ശസ്ത്രക്രിയയും ഇവിടെ ചെയ്യാൻ സാധിക്കും.
ദക്ഷിണേന്ത്യയിൽ വിസ്മരിക്കാനാകാത്ത നേത്രരോഗ ചികിത്സാ കേന്ദ്രമാണ് തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രി. സംസ്ഥാനത്തെ ഏറ്റവും വലിയ ടെറിഷ്യറി കണ്ണാശുപത്രിയും ഏക റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൾമോളജിയും കൂടിയാണിത്. എല്ലാത്തരം നേത്രരോഗങ്ങളും ചികിത്സിക്കാനും പരിശോധിക്കാനും കഴിയുന്ന അത്യാധുനിക സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്. റെറ്റിന, കോർണിയ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ ഗ്ലോക്കോമ, കോങ്കണ്ണ്, കുഞ്ഞുങ്ങൾക്ക് വരുന്ന രോഗങ്ങൾ എന്നിവ നിർണ്ണയിക്കാനുള്ള ക്ലിനിക്കുകൾ ഇവിടെ പ്രവർത്തിക്കുന്നു. 250 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്.
സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി പ്രതിദിനം 1200 ഓളം രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. പ്രതിവർഷം 4 ലക്ഷം പേർക്കാണ് കണ്ണാശുപത്രി വെളിച്ചമാകുന്നത്. 1905ൽ സ്ഥാപിതമായ കണ്ണാശുപത്രി 1951ൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിച്ചതോടെ കോളേജിൻ്റെ ഒഫ്താൽമോളജി വിഭാഗമായി മാറി. 1995ൽ കണ്ണാശുപത്രി, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി അഥവാ ആർ.ഐ.ഒ. ആയി ഉയർത്തപ്പെട്ടു. സ്ഥലപരിമിതിക്ക് പരിഹാരമായി പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
24 മണിക്കൂർ പ്രവർത്തിക്കുന്നത് ഇവിടത്തെ നേത്ര രോഗ അത്യാഹിത വിഭാഗം. അത്യാഹിത വിഭാഗത്തിൽ സുസജ്ജമായ പ്രവർത്തന ഓപ്പറേഷൻ തീയേറ്റർ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ മരണാനന്തര അവയവദാനത്തിലൂടെ ലഭ്യമാകുന്ന കണ്ണുകളെ സൂക്ഷിച്ച് വയ്ക്കാൻ കഴിയുന്ന നേത്ര ബാങ്കും സജ്ജമാണ്. കാഴ്ച പരിമിതർക്കുള്ള റീഹാബിലിറ്റേഷൻ സെൻററും ഒരുക്കിയിട്ടുണ്ട്. അങ്ങനെ നേത്രരോഗ ചികിത്സയുമായി ബന്ധപ്പെട്ട വലിയൊരു ആശ്വാസ കേന്ദ്രമായി കണ്ണാശുപത്രി നിലകൊള്ളുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.