തിരുവനന്തപുരം; ഐപിഎസ് ലഭിച്ച എം.ജെ.സോജനെ എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് II എസ്പിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് (സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ്) നല്‍കുന്നതിനെതിരെ കുട്ടികളുടെ മാതാവ് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. സോജന് ഐപിഎസ് നല്‍കുന്നതിന്റെ ഭാഗമായി ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്.
പെണ്‍കുട്ടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ സോജന് മോശം പ്രചാരണം നടത്തിയിരുന്നെന്നും ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് നടപടികള്‍ നിലവിലുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റും ഐപിഎസും നല്‍കാനുള്ള നടപടിയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍ നടപടിയില്‍ വീഴ്ചയില്ലെന്നും വിഷയത്തില്‍ സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി ആദ്യം സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളി. തുടര്‍ന്ന് ഇത് ചോദ്യം ചെയ്താണ് പെണ്‍കുട്ടികളുടെ മാതാവ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.