ഡൽഹി: ഈ മാസം 13ന് ആരംഭിക്കുന്ന ഖോ ഖോ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.
പുരുഷ ടീമിൻ്റെ പ്രതീകം വൈകാറും വനിതാ ടീമിനെ പ്രിയങ്ക ഇങ്കിളും നയിക്കും. 13 മുതൽ 19 വരെ ഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ടൂർണമെൻ്റ് നടക്കുന്നത്. ഉദ്ഘാടന ദിവസം ഇന്ത്യൻ പുരുഷ ടീം നേപ്പാളിനെതിരെയും വനിതാ ടീം 14 ന് ദക്ഷിണ കൊറിയയെയും നേരിടും.
സുമിത് ഭട്ടിയയെ വനിതാ ടീമിൻ്റെ മുഖ്യ പരിശീലകനായും, അശ്വനി കുമാറിനെ പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായും തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് ആദ്യ ലോകകപ്പാണ്, വനിതാ ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്നും പ്രിയങ്ക ഇംഗിൾ പിടിഐയോട് പറഞ്ഞു.
വരും വർഷങ്ങളിൽ ഖോ ഖോ ഈ രാജ്യത്ത് വളരും, ജൂനിയർ താരങ്ങൾ കഠിന പരിശീലനം തുടരണമെന്നും ഏഷ്യൻ ഗെയിംസിലോ കോമൺവെൽത്ത് ഗെയിംസിലോ ഒരുപക്ഷെ ഒളിമ്പിക്സിൽ പോലും മത്സരിക്കാൻ അവർക്ക് അവസരം ലഭിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.