പൂവരണി സ്വയം ഭൂ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഞായറാഴ്ച കൊടിയേറ്റ്

പാല ;പൂവരണി സ്വയം ഭൂ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഞായറാഴ്ച കൊടിയേറുമെന്ന് ഭാരവാഹികൾ മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഫെബ്രുവരി മാസം 2 ഞായർ വൈകുന്നേരം 6 ന് തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റും.അന്നേ ദിവസം 7 പി.എം.ന് തിരുവരങ്ങിന്റെ ഉദ്ഘാടനം പത്മശ്രീ കെ കെ മുഹമ്മദ്  നിർവ്വഹിക്കും. തുടർന്ന് വിശിഷ്ട വ്യക്തികളെ ആദരിക്കലും നൃത്ത സന്ധ്യയും നടക്കും.

ഫെബ്രുവരി 3 ന് രാവിലെ 10 ന് കരാക്കെ ഗാനമേള,വൈകിട്ട് 7 ന് കൈ കൊട്ടിക്കളി 7.30 മുതൽ നൃത്ത നൃത്ത്യങ്ങൾ, ഫെബ്രുവരി 4 ന് 10 ന് ഭക്തി ഗാനസുധ വൈകുന്നേരം 7 ന് തിരുവാതിര 7 30 മുതൽ നൃത്ത സന്ധ്യ 5 ന് രാവിലെ 10.30  ന് ഉത്സവബലി ; വൈകുന്നേരം 6.45 ന് തിരുവാതിര 7 30 മുതൽ ബാലെ എന്നിവ നടക്കും.

തുടർന്നുള്ള ദിവസങ്ങളിൽ ഫെബ്രുവരി 7 വരെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 8.. 30 ന് കാഴ്ച ശ്രീബലിഎഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, 12 ന് ഉത്സവ ബലിദർശനം.വൈകു ന്നേരം 5.30 ന് കാഴ്ച ശ്രീബലി6.30 ന് ദീപാരാധന, ചുറ്റുവിളക്ക് 9.30 ന് വിളക്കിനെഴുന്നള്ളത്ത് എന്നിവ നടക്കും. പള്ളി വേട്ട ദിനമായ ഫെബ്രുവരി 8 ന് പതിവ് ചടങ്ങുകൾക്ക് പുറമേ രാവിലെ 8.30 മുതൽ 1 വരെ ശ്രീ ബലി എഴുന്നള്ളത്ത് വൈകുന്നേരം 4.30 ന് കാഴ്ച ശ്രീബലി 8 ന് ദീപാരധന , 10 .30 ന് പള്ളി വേട്ട എഴുന്നള്ളത്ത്, മേജർ സെറ്റ് പാണ്ടിമേളം എന്നിവ നടക്കും.

6 ന് രാവിലെ 10.30 ന് കരാക്കെ ഗാനമേള.വൈകുന്നേരം 7 ന് തിരുവാതിര 8.15 ന് ക്ലാസിക്കൽ ഡാൻസ് 7 ന് രാവിലെ 10.30 ന് ചാക്യാർ കൂത്ത്, 7 ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിന്റെ ഗാനമേള പള്ളി വേട്ട ദിനത്തിൽ വൈകുന്നേരം 8 ന് ഫ്യൂഷൻനൈറ്റും നടക്കും..ഉത്സവബലിയോടനുബന്ധിച്ച് എല്ലാ ദിവസവും പ്രസാദമൂട്ട് ഉണ്ടായിരിക്കുന്നതാണ്.പഞ്ചവാദ്യ പ്രമാണി ചോറ്റാനിക്കര വിജയൻ മാരാരുടെ പഞ്ചവാദ്യം, ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാരുടെ മേജർ സെറ്റ് പാണ്ടിമേളം, ക്ഷേത്ര വാദ്യ കലാരത്ന ആ നിക്കാട് കൃഷ്ണകുമാർ എന്നിവർ വാദ്യമേളങ്ങൾ നയിക്കും.

ആറാട്ടുദിവസമായ ഫെബ്രുവരി 9 ന് പതിവ് ചടങ്ങുകൾക്ക് പുറമേ 11 ന് ആറാട്ട് സദ്യ .12 ന് സമൂഹ നാമ ജപം.ആറാട്ടു ബലി, കൊടിമരച്ചുവട്ടിൽ സമൂഹപ്പറ 1ന് ആറാട്ട് എഴുന്നള്ളത്ത് വൈകുന്നേരം 4.30 ന് ആറാട്ട് 5.30 ന് ആറാട്ടു കടവിൽ നിന്നും തിരിച്ചെഴുന്നള്ളത്ത്. 7 ന് മീനച്ചിൽ വടക്കേക്കാവിൽ ഇറക്കി പൂജ,പ്രസാദമൂട്ട് 8 ന് വാദ്യമേളങ്ങളുടേയും, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മീനച്ചിൽ വടക്കേക്കാവിൽ നിന്നും പുറപ്പാട്.9ന് കുമ്പാനി ജംഗഷനിൽ ആറാട്ട് എതിരേല്പ്. 10 ന് ആൽമരച്ചുവട്ടിൽ മേളം 11.30 ന് കൊടിക്കീഴിൽ പ്പറ , വലിയ കാണിക്ക, കൊടിയിറക്ക് തിരുവുത്സ ദിനങ്ങളിൽ വിവിധ കലാപരിപാടികൾ, തിരുവരങ്ങിൽ അരങ്ങേറും. ഗജരാജൻ പറയന്നാർകാവ് കാളി ദാസൻ പൂവരണി തേവരുടെ തിടമ്പേറ്റും.

മീഡിയാ അക്കാദമിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പൂവരണി ദേവസ്വം ഭരണ സമിതി ട്രസ്റ്റിനു വേണ്ടി ജനറൽ കൺവീനർ കെ.വി.ശങ്കരൻ നമ്പൂതിരി; പ്രസിഡന്റ് സുനിൽ കുമാർ ആനിക്കാട്ട് . സെക്രട്ടറി സഞ്ജീവ് കുമാർ ശ്രീ ഭവനം,വൈസ് പ്രസിഡന്റ് ഗിരീഷ് പുറയ്ക്കാട്ട്, പി. സി.അരവിന്ദൻ നിരവത്ത്,ട്രഷറർ മുരളീധരൻ കുരുവിക്കൂട്ട്, മധുസൂദനൻ പാലക്കുഴയിൽ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !