ലണ്ടൻ ; 83 മില്യൻ പൗണ്ട് (8,93,35,72,200 ഇന്ത്യൻ രൂപ) സമ്മാനത്തുക നേടിയ യൂറോ മില്യൻസ് ടിക്കറ്റ് ഉടമയെ തിരയുകയാണ് യുകെ. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലെ വിജയിയാണ് ഇപ്പോഴും കാണാമറയത്ത്.
ഭാഗ്യ പരീക്ഷണം നടത്തുന്ന വ്യക്തികൾ അവർ വാങ്ങിയ ടിക്കറ്റുകൾ പരിശോധിക്കണമെന്ന് ദേശീയ ലോട്ടറി അഭ്യർഥിച്ചു. 2, 11, 19, 30, 49 എന്നീ നമ്പറുകളാണ് ഭാഗ്യം കൊണ്ടുവന്നത്. ഒപ്പം 3, 8 എന്ന 'ലക്കി സ്റ്റാർ' നമ്പറുകളും ഉള്ള ടിക്കറ്റാണ് ജാക്ക്‌പോട്ട് നേടിയിരിക്കുന്നത്.
ജീവിതം തന്നെ മാറ്റിമറിക്കുന്ന ഭാഗ്യമാണ് ഇതെന്നും നറുക്കെടുപ്പിൽ പങ്കെടുത്തവരെല്ലാം ഒരിക്കൽ കൂടി അവരുടെ ടിക്കറ്റുകൾ പരിശോധിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
വിജയി നാഷനൽ ലോട്ടറി ആപ്പ് വഴിയോ സ്റ്റോറിലോ അവരുടെ യൂറോ മില്യൻസ് ടിക്കറ്റ് സ്കാൻ ചെയണം. തുടർന്ന് 0333 234 5050 എന്ന നമ്പറിൽ നാഷനൽ ലോട്ടറിയുമായി ബന്ധപ്പെട്ട് സമ്മാനത്തുക സ്വന്തമാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.