ശിവമേകി ഭക്തിയുടെ പാരമ്യത്തിലേക്ക് ലക്ഷക്കണക്കിന് ഭക്തജനങ്ങളെ കൈപിടിച്ച് നടത്തിയ,തൃശ്ശൂർ ജില്ലയിലെ പെരുവനം മഹാദേവ ക്ഷേത്രം. ദുർഗ്ഗാ ക്ഷേത്രം, ഭദ്രകാളി - സുബ്രഹ്മണ്യക്ഷേത്രം, ശാസ്താ ക്ഷേത്രം, വിഷ്ണു ക്ഷേത്രം എന്നിവയാൽ ചുറ്റപ്പെട്ട് നിൽക്കുന്ന മഹാ ക്ഷേത്രമാണ്,
ഇവിടുത്തെ പ്രശസ്തമായ പൂരം AD 583 ൽ ആരംഭിച്ചതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളീയ വാസ്തുശൈലിയിൽ 12-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം തൃശ്ശൂർ ജില്ലയിലെ ചേർപ്പിലാണ് സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡും കൊച്ചിൻ ദേവസ്വം ബോർഡും ചേർന്ന് ഭരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രംകൂടിയാണ് പെരുവനം മഹാദേവ ക്ഷേത്രം,
കാലപ്പഴക്കം കൊണ്ട് പെരുവനം മഹാദേവ ക്ഷേത്രത്തിൻ്റെ അവസ്ഥ വളരെ മോശമായി. ക്ഷേത്രം ശ്രീകോവിലും ചുമരുകളും മറ്റു നിർമ്മിതികളും നശിച്ചുപോകുന്ന അവസ്ഥയിലേക്കെത്തി.ഈ മോശമായ അവസ്ഥയിൽ ഏതാണ് 5 വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രം കേന്ദ്ര ആർക്കിയോളജിക്കൽ (പുരാവസ്തു) വകുപ്പ് ഏറ്റെടുത്തു.
ക്ഷേത്രത്തിൻ്റെയും അനുബന്ധ നിർമ്മിതികളുടെയും പുനരുദ്ധാരണവും ക്ഷേത്രത്തിൻ്റെ പഴമ വിളിച്ചോതുന്ന തനിമ നിലനിർത്തിക്കൊണ്ടുള്ള നിർമ്മാണവുമായിരുന്നു ലക്ഷ്യം വച്ചത്. എന്നാൽ മഹാ കഷ്ടമെന്നു പറയട്ടേ , കോവിഡ് കാലത്തിനു മുമ്പേ ക്ഷേത്രത്തിൻ്റെ പ്രധാന ശ്രീകോവിലിൻ്റെയടക്കം കുറെ ഭാഗം പൊളിച്ചു മാറ്റിയിരുന്നു.
പകരം താത്കാലികമായി പൊളിച്ച ഭാഗം ഓലമേഞ്ഞു. എന്നാൽ കാലപ്പഴക്കം കൊണ്ട് ഓലമേഞ്ഞ പ്രധാന ശ്രീകോവിലിൻ്റെ മേൽക്കൂര ദ്രവിച്ചു തീർന്ന സ്ഥിതിയാണിപ്പോൾ ..
ഇനി വരാൻ പോകുന്ന മഴക്കാലത്തിനുമുമ്പ് ഓലമേഞ്ഞത് മാറ്റി മേൽക്കൂര ശരിയാക്കിയില്ലെങ്കിൽ മഴ വെള്ളം അകത്തേക്ക് ശക്തമായി അകത്തേക്ക് പതിച്ച് ക്ഷേത്ര പ്രതിഷ്ഠയും നിർമ്മിതികളുമടക്കം പൂർണമായും നശിച്ചു പോകുന്ന അവസ്ഥയിലാണ്,
സാധ്യതയേറെയാണ്.
പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിനു ശേഷം , ക്ഷേത്ര പരിസരത്ത് ഏതാനും സിമൻ്റ് ബഞ്ചുകൾ സ്ഥാപിച്ചതൊഴിച്ചാൽ മറ്റൊരു നിർമ്മാണ പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് നടന്നിട്ടില്ല.ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സ്ഥലം MPയും ഭക്തനുമായ സുരേഷ് ഗോപിയുടെ ശ്രദ്ധ പെരുവനം മഹാദേവ ക്ഷേത്രത്തിൻ്റെ കാര്യത്തിൽ ഉണ്ടാവണമെന്നും സത്വര നടപടികൾ പുരാവസ്തു വകുപ്പിനെക്കൊണ്ട് എടുപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഭക്തനും, എംപിയുടെ സുഹൃത്തുകൂടിയായ ബിജു പുളിക്കകണ്ടം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്ത് നൽകി,
ഏറെ പഴക്കമുള്ള ക്ഷേത്രത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥയിൽ ആശങ്ക പങ്കുവെച്ചവരിൽ മുതിർന്ന അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും നിരൂപകനുമായ അഡ്വ: ജയശങ്കറും മറ്റ് നൂറുകണക്കിന് വിശ്വാസികളും ഉണ്ട്,ക്ഷേത്രം പുനരുദ്ധരിക്കാനുള്ള സഹായഹസ്തം സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.