കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്ക്

തൃശൂര് : കുടുംബ വഴക്കിനെ തുടർന്ന് തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു.

തൃശൂര് മാള അഷ്ടമിച്ചിറയില് ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പഴമ്പിള്ളി വീട്ടിൽ വാസൻ ആണ് ഭാര്യ ശ്രീഷ്മയെ വെട്ടി പരിക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അച്ഛൻ അമ്മയെ വെട്ടുന്നതുകണ്ട കുട്ടികൾ അടുത്തുള്ള റേഷൻ കടയിലേക്ക് ഓടി വരികയും തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

തുടർന്ന് മാള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !