ബെംഗളൂരുവിൽ ഇറച്ചിയും മീനും വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി ബെംഗളൂരു മഹാനഗര പാലികെ

ബെംഗളൂരു: കർണ്ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയിൽ ഇറച്ചിയും മീനും തിരഞ്ഞെടുത്ത സസ്യേതര ആഹാരങ്ങൾ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി ബെംഗളൂരു മഹാനഗര പാലിക് (ബി.ബി.എം.പി.). 

യെഹലങ്കയിലെ വ്യോമസേന താവളത്തിൻ്റെ 13 കിലോമീറ്റർ ചുറ്റളവിലാണ് ഇറച്ചിയും മീനും വിതരണം ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തിയത്. ജനുവരി 2 മുതൽ ഫെബ്രുവരി 13 വരെ വിലക്ക്. യെഹലങ്ക വ്യോമസേന താവളത്തിൽ ഫെബ്രുവരി 10 മുതൽ 14 വരെ എയ്‌റോ ഇന്ത്യ-2025 ഷോ നടക്കുന്നതിനാൽ ബി.ബി.പി. പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സുരക്ഷാകാരണങ്ങളാലാണ് ഇറച്ചിയുടെയും മീനിൻ്റെയും വിൽപന നിരോധിച്ചിരിക്കുന്നത്. എയ്‌റോ ഷോയുടെ ഭാഗമായി വിമാനങ്ങൾ പരിശീലനപ്പറക്കൽ നടക്കുമ്പോൾ പക്ഷിയിടിച്ച് അപകടമുണ്ടാകുന്നത് ഒഴിവാക്കാനാണ് തീരുമാനം. എയ്‌റോഷോയ്ക്ക് മുമ്പുള്ള ഒരുമാസക്കാലം ഈ പക്ഷികളെ വ്യോമസേനാതാവള പരിസരത്തെ ആകാശത്തുനിന്ന് ഒഴിവാക്കാനാണ് നടപടി.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനാ നടപടിയെടുക്കുമെന്നു ബി.ബി.എം.പി. ഉത്തരവിൽ പറയുന്നു. നിയമലംഘകർക്കെതിരെ 2020-ലെ ബി.ബി.എം.പി. നിയമപ്രകാരവും 1937-ലെ എയർക്രാഫ്റ്റ് റൂളിലെ ചട്ടം 91 പ്രകാരം നടപടിയെടുക്കാൻ ബി.ബി.എം.പി. വ്യക്തമാക്കി. നേരത്തേ യെഹലങ്ക വ്യോമസേന താവളത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവൃത്തികൾക്കായി ക്രെയ്നുകൾ ഉപയോഗിക്കുന്നതിന് ബി.ബി.എം.പി. നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി ഒന്ന് മുതൽ 14 വരെ ക്രെയിനുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ നിരോധനവുമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !