ബെംഗളൂരു: കർണ്ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയിൽ ഇറച്ചിയും മീനും തിരഞ്ഞെടുത്ത സസ്യേതര ആഹാരങ്ങൾ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി ബെംഗളൂരു മഹാനഗര പാലിക് (ബി.ബി.എം.പി.).
യെഹലങ്കയിലെ വ്യോമസേന താവളത്തിൻ്റെ 13 കിലോമീറ്റർ ചുറ്റളവിലാണ് ഇറച്ചിയും മീനും വിതരണം ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തിയത്. ജനുവരി 2 മുതൽ ഫെബ്രുവരി 13 വരെ വിലക്ക്. യെഹലങ്ക വ്യോമസേന താവളത്തിൽ ഫെബ്രുവരി 10 മുതൽ 14 വരെ എയ്‌റോ ഇന്ത്യ-2025 ഷോ നടക്കുന്നതിനാൽ ബി.ബി.പി. പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
സുരക്ഷാകാരണങ്ങളാലാണ് ഇറച്ചിയുടെയും മീനിൻ്റെയും വിൽപന നിരോധിച്ചിരിക്കുന്നത്. എയ്‌റോ ഷോയുടെ ഭാഗമായി വിമാനങ്ങൾ പരിശീലനപ്പറക്കൽ നടക്കുമ്പോൾ പക്ഷിയിടിച്ച് അപകടമുണ്ടാകുന്നത് ഒഴിവാക്കാനാണ് തീരുമാനം. എയ്‌റോഷോയ്ക്ക് മുമ്പുള്ള ഒരുമാസക്കാലം ഈ പക്ഷികളെ വ്യോമസേനാതാവള പരിസരത്തെ ആകാശത്തുനിന്ന് ഒഴിവാക്കാനാണ് നടപടി.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനാ നടപടിയെടുക്കുമെന്നു ബി.ബി.എം.പി. ഉത്തരവിൽ പറയുന്നു. നിയമലംഘകർക്കെതിരെ 2020-ലെ ബി.ബി.എം.പി. നിയമപ്രകാരവും 1937-ലെ എയർക്രാഫ്റ്റ് റൂളിലെ ചട്ടം 91 പ്രകാരം നടപടിയെടുക്കാൻ ബി.ബി.എം.പി. വ്യക്തമാക്കി. നേരത്തേ യെഹലങ്ക വ്യോമസേന താവളത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവൃത്തികൾക്കായി ക്രെയ്നുകൾ ഉപയോഗിക്കുന്നതിന് ബി.ബി.എം.പി. നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി ഒന്ന് മുതൽ 14 വരെ ക്രെയിനുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ നിരോധനവുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.