ബെംഗളൂരു; മക്കൾക്ക് വിഷംനൽകി കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്‌വെയർ എൻജിനീയറും ഭാര്യയും തൂങ്ങി മരിച്ച നിലയിൽ. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശികളായ അനൂപ് കുമാർ (38), ഭാര്യ രാഖി (35), മകൾ അനുപ്രിയ (5), പ്രിയാൻഷ് (2) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ കമ്പനിയിൽ കൺസൽറ്റന്റായി ജോലി ചെയ്യുകയായിരുന്നു അനൂപ്.
തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരിയെത്തി വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് അയൽക്കാരും പൊലീസും നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ മകൾ അനുപ്രിയയുടെ അസുഖവുമായി ബന്ധപ്പെട്ട് കുടുംബം മാനസികപ്രയാസം അനുഭവിച്ചിരുന്നതായി ജോലിക്കാരി പൊലീസിനെ അറിയിച്ചു. ഇതേത്തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ദമ്പതികൾ വളരെ സന്തോഷത്തിലായിരുന്നുവെന്നും പുതുച്ചേരി യാത്രയ്ക്ക് ഇവർ തയാറെടുത്തിരുന്നെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച ഇതിനായി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തിരുന്നു. വീട്ടിൽ 3 പേരെയാണ് ദമ്പതികൾ സഹായത്തിന് നിർത്തിയിരുന്നത്;
കുട്ടികളെ നോക്കാൻ ഒരാളും ഭക്ഷണമുണ്ടാക്കാൻ രണ്ടുപേരും. ഇവർക്ക് 15,000 രൂപവീതം ശമ്പളവും നൽകിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.