പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് എതിരെ കേസ്; രാജ്യ സുരക്ഷക്ക് ഭീഷണിയാകുന്ന വിവാദ പരാമർശങ്ങൾ നടത്തുന്നു

ന്യൂഡൽഹി : രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന പരാമർശങ്ങൾ നടക്കുന്നുവെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്.

അസമിലെ ഗുവാഹത്തിയിലുള്ള പാൻ ബസാർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 152, 197(1) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മോൻജിത് ചോത്യ എന്നയാളാണ് രാഹുലിനെതിരെ പരാതി നൽകിയത്. രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പരാതിയിൽ പറയുന്നു. ഭരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് തൻ്റെ പരാമർശത്തിലൂടെ നടത്തിയ തിരഞ്ഞെടുപ്പിൽ നിരന്തരം പരാജയപ്പെടുന്ന നിരാശയാണ് രാഹുലിനെക്കൊണ്ട് ഇത്തരത്തിൽ പറയുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.

കോൺഗ്രസിൻ്റെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ വെച്ചായിരുന്നു രാഹുലിനെതിരെയുള്ള പരാതിയ്ക്ക് കാരണമായ പരാമർശം നടത്തിയത്. ബിജെപിയും, ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനത്തെയും കൈക്കലാക്കിയിരിക്കുകയാണ് ഇപ്പോൾ നമ്മൾ ബിജെപിയും ആർഎസ്എസുമായ ഇന്ത്യൻ ഭരണകൂടവുമായി പോരാടുകയാണ് രാഹുലിൻ്റെ പരാമർശം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !