തൃശ്ശൂർ: കുന്നംകുളം ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിനിടെ രണ്ട് തവണ ആന ഇടഞ്ഞു.
കീഴൂട്ട് വിശ്വനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനിടെയായിരുന്നു ആന ആദ്യം ഇടഞ്ഞത്. തുടർന്ന്, തളച്ചതിന് ശേഷവും വീണ്ടും ആന വിരണ്ടോടി ഉത്സവപ്പറമ്പിലേക്കെത്തി.
എഴുന്നള്ളിപ്പിനിടെ ആന വിരണ്ടതോടെ ആനപ്പുറത്തുണ്ടായിരുന്ന നാല് പേർ ചാടിയിറങ്ങി. ഇവർക്ക് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്. തളച്ചതിനുശേഷം സമീപത്തെ പറമ്പിലേക്ക് മാറ്റുന്നതിനിടെയാണ് ആന വീണ്ടും ഇടഞ്ഞത്.
ഇടഞ്ഞ് ഉത്സവപ്പറമ്പിലേക്ക് വന്ന ആനയെ കണ്ട് ഓടിയ ഒരു സ്ത്രീക്ക് വീണ് പരിക്കേറ്റു. കോച്ചേരി മേരി(6)ക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണയും ആനയെ പെട്ടെന്ന് തന്നെ തളയ്ക്കാനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.