ന്യൂഡൽഹി: രാജ്യത്ത് 14,570 കോടി രൂപയുടെ സൈബർ തട്ടിപ്പുമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 21.6 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കേന്ദ്ര ആഭ്യന്തര വകുപ്പിലാണ് വാർഷിക അവലോകന റിപ്പോർട്ട് ഈ വിവരമുള്ളത്. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 2021ൽ 1,36,604 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022ൽ ഇത് 5,13,334 ആയി. 2023ൽ 11,29,519 കേസുകൾ ഉയർന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാര് , വീട്ടമ്മമാര് , വിദ്യാര്ത്ഥികള് മുതലായവരാണ് സൈബര് തട്ടിപ്പിന് ഇരയായിരിക്കുന്നത്.
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 4,29,152 മൊബൈൽ നമ്പറുകൾ ബ്ളോക്ക് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ 69,921 മൊബൈൽ ഡിവൈസുകൾ ലോക്ക് ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട 12,086 മൊബൈൽ നമ്പറുകൾ നിരീക്ഷണത്തിലാണ്. തട്ടിപ്പ് കേസുകളിലെ വർധനവ് ചൂണ്ടികാട്ടി വ്യക്തികൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര നിർദ്ദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.