മലപ്പുറം: തിരൂരങ്ങാടിയിൽ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 2.1 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി.
പൂക്കോട്ടൂർ അറവങ്കര സ്വദേശി ശരത് (27 വയസ്സ്) എന്നയാളാണ് പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷനൂജ് ടികെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.
തിരൂരങ്ങാടിയിൽ തന്നെ മറ്റൊരിടത്ത് സിദ്ധിഖാബാദ് സ്വദേശി മുഹമ്മദ് എന്നയാളുടെ വീട്ടിൽ നിന്ന് 1.2 കിലോഗ്രാം കഞ്ചാവും എക്സൈസ് സംഘവും പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. മുഹമ്മദിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റൻ്റ് എക്‌സൈസ് ഓഫീസർ ഇൻസ്പെക്ടർ പ്രദീപ് കുമാർ.കെ, പ്രിവൻറീവ് ഓഫീസർ പി.ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിദിൻ.എം.എം, അരുൺ.പി, രാഹുൽരാജ്.പി.എം, ജിഷ്‌നാദ്.എം, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ സിന്ധു പട്ടേരി, ഐശ്വര്യ.വി എന്നിവരുമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.