പ്രവാസി മലയാളിയും അയർലണ്ടിലെ താമസക്കാരനുമായ ഏവർക്കും പ്രിയപ്പെട്ട സാജൻ വിടപറഞ്ഞു,

അയർലണ്ട് ;അയർലണ്ടിലെ കോർക്കിൽ നിന്ന് കാവനിലേക്ക് കുടിയേറിയ സാജൻ (ദേവസ്യ പടനിലം)  ചെറിയാൻ  (49) നിര്യാതനായി. കാൻസർ ബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച്ച (03/01/2025) വെളുപ്പിന് കാവൻ ജനറൽ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. അയർലൻഡ് ആരോഗ്യ വകുപ്പിന് കീഴിലുള്ള കാവൻ ജനറൽ ആശുപത്രിയിലെ ജീവനക്കാരനാണ്. സ്മിത സാജനാണ് ഭാര്യ മകൻ സിറോൺ, പിതാവ് ചെത്തിപ്പുഴ ചെറിയാൻ പടനിലം ദേവസ്യ. മാതാവ് പരേതയായ മേരിക്കുട്ടി ചെറിയാൻ. സൈജു (യുകെ), സനുമോള്‍ (ആസ്ട്രേലിയ) എന്നിവര്‍ സഹോദരങ്ങളാണ്.

അയർലണ്ട് പ്രവാസികളുടെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന സാജൻ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ സ്ഥാപക അംഗങ്ങളിൽ ഒരാളും ദീര്‍ഘകാലം ഭാവാഹിയുമായിരുന്നു. അയർലണ്ടിൽ പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഥമ ചാരിറ്റി സംരംഭമായ ഷെയറിങ്ങ് കെയര്‍ന്‍റെ സ്ഥാപകാംഗവും ആദ്യത്തെ സെക്രട്ടറിയുമായിരുന്നു.

കൂടാതെ കോർക്കിലെ മലയാളി കത്തോലിക്ക സമൂഹത്തിൻ്റെ പ്രഥമ സെക്രട്ടറിയായും സെ. ജോസഫ്‌ സണ്‍‌ഡേ സ്കൂളിന്റെ പ്രഥമ സെക്രട്ടറി, പ്രധാനാധ്യാപകന്‍ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.മൃതസംസ്കാരം അയർലണ്ടിൽ വച്ച് നടത്തപ്പെടും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !