ത്രിപുര സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ജിതേന്ദ്ര ചൗധരി തുടരും

അഗർത്തല: സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയായി ജിതേന്ദ്ര ചൗധരി തുടരും.

അഗർത്തലയിൽ നടന്ന 24ാമത് സംസ്ഥാന സമ്മേളനത്തിലാണ് ജിതേന്ദ്ര ചൗധരിയെ വീണ്ടും തിരഞ്ഞെടുത്തത്. ആറ് വനിതകളെ ഉൾപ്പെടുത്തി 60 അംഗ പുതിയ സംസ്ഥാന കമ്മിറ്റിയെയും 14 അംഗ സെക്രട്ടറിയറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് കൂടിയാണ് ജിതേന്ദ്ര ചൗധരി.

66കാരനായ ജിതേന്ദ്ര ചൗധരി കേന്ദ്ര കമ്മിറ്റിയംഗവും മുൻ ലോക്‌സഭയുമാണ്. ആദിവാസി അധികാര് രാഷ്ട്രീയ മഞ്ചിൻ്റെ ദേശീയാദ്ധ്യക്ഷൻ കൂടിയാണ് ജിതേന്ദ്ര ചൗധരി. ത്രിപുരയിലെ ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തനങ്ങൾ തുടരും.

തന്നിൽ വിശ്വാസം പുനസ്ഥാപിച്ചതിന് പാർട്ടിയോട് താൻ നന്ദിയുള്ളവനാണ്. ഇത് തനിക്ക് അധിക ഉത്തരവാദിത്തമാണ്. ജനാധിപത്യവും ഭരണഘടനയും പുനഃസ്ഥാപിക്കുന്നതിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയും ജനങ്ങളെ സേവിക്കുകയും ചെയ്യുന്നു.

സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന ബഹുജന റാലിയെ മുതിർന്ന നേതാവ് പ്രകാശ് കാരാട്ടും മുൻ മുഖ്യമന്ത്രി മണിക് സർക്കാരും അഭിസംബോധന ചെയ്തു. സംസ്ഥാനത്ത് പാർട്ടിക്ക് 4000 ബ്രാഞ്ച് കമ്മിറ്റികളും 300ലധികം ലോക്കൽ കമ്മിറ്റികളും 24 ഡിവിഷണൽ കമ്മിറ്റികളും എട്ട് ജില്ലാ കമ്മിറ്റികളുമാണുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !