ദുസ്സഹമായ ദുരന്തം,അയർലണ്ടിൽ വ്യാപകമായ മഞ്ഞുവീഴ്ചയും മഴയും,രാജ്യത്തു ഉയർന്ന താപനില 1 മുതൽ -5C വരെ

ഡബ്ലിൻ : വ്യാപകമായ മഞ്ഞുവീഴ്ചയും മഴയും രാജ്യത്തു ജനജീവിതം ദുസ്സഹമാക്കി നിലവിൽ രാജ്യത്തു ഉയർന്ന താപനില 1 മുതൽ -5C വരെയാണ്.

ഇന്ന് രാത്രി ചില പ്രദേശങ്ങളിൽ താപനില -5C വരെ താഴുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു ചൊവ്വാഴ്‌ച രാജ്യത്ത് തണുത്ത കാലാവസ്ഥ തുടരും കാലാവസ്ഥ മോശമായതോടെ സർക്കാർ ഓഫിസുകൾ ഇന്ന് പ്രവർത്തിക്കില്ലെന്ന് കോർക്ക് കൗണ്ടി കൗൺസിൽ അറിയിച്ചു. സുരക്ഷാ വിലയിരുത്തലുകൾ നടത്തി സ്ഥിതിഗതികൾ പിന്നീട് അവലോകനം ചെയ്യും. മഞ്ഞുവീഴ്ചയുടെ തോത് വർദ്ധിച്ചതോടെ മല്ലോവിലെ കൗൺസിൽ ഓഫീസുകളും ഇന്ന് ഉച്ചവരെ അടച്ചിരിക്കും,
പൊതു ജനങ്ങൾക്കായി ഫോൺ ലൈനുകൾ പ്രവർത്തിക്കും.മാലോ, ഫെർമോയ് നീന്തൽക്കുളങ്ങൾ ദിവസം മുഴുവൻ അടച്ചിരിക്കും കൗൺസിലിൻ്റെ മൊബൈൽ ലൈബ്രറി സേവനം താൽക്കാലികമായി നിർത്തിവയ്ക്കും, M7 മോട്ടോർവേയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടതായി കോ ടിപ്പററിയിലെ ഗാർഡൈ ഓഫീസ് അധികൃതർ അറിയിച്ചു.

മണിഗല്ലിനും തൂമേവരയ്ക്കും അടുത്തുള്ള ജംഗ്‌ഷനുകൾ 23, 24 എന്നിവിടങ്ങളിൽ മഞ്ഞും ചെളിയും നിറഞ്ഞതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് ഗാർഡ അറിയിച്ചു. നിരവധി വാഹനങ്ങൾ അവിടത്തെ സ്ലിപ്പ് റോഡുകളിൽ കുടുങ്ങിയതിനാൽ രണ്ട് ദിശകളിലേക്കും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.


എംലി, കിൽറോസ്, ബാൻഷ എന്നിവിടങ്ങളിൽ റോഡുകൾ സെൻ്റീമീറ്ററോളം മഞ്ഞ് മൂടിയ അവസ്ഥയിലാണ്. ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം ഇന്നലെ വൈകുന്നേരം മുതൽ ഏകദേശം 15,000 ആളുകൾക്ക് ജല വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി തടസ്സം നേരിട്ടതായും പരാതിയുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !