ഡബ്ലിൻ : വ്യാപകമായ മഞ്ഞുവീഴ്ചയും മഴയും രാജ്യത്തു ജനജീവിതം ദുസ്സഹമാക്കി നിലവിൽ രാജ്യത്തു ഉയർന്ന താപനില 1 മുതൽ -5C വരെയാണ്.
ഇന്ന് രാത്രി ചില പ്രദേശങ്ങളിൽ താപനില -5C വരെ താഴുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു ചൊവ്വാഴ്‌ച രാജ്യത്ത് തണുത്ത കാലാവസ്ഥ തുടരും കാലാവസ്ഥ മോശമായതോടെ സർക്കാർ ഓഫിസുകൾ ഇന്ന് പ്രവർത്തിക്കില്ലെന്ന് കോർക്ക് കൗണ്ടി കൗൺസിൽ അറിയിച്ചു. സുരക്ഷാ വിലയിരുത്തലുകൾ നടത്തി സ്ഥിതിഗതികൾ പിന്നീട് അവലോകനം ചെയ്യും. മഞ്ഞുവീഴ്ചയുടെ തോത് വർദ്ധിച്ചതോടെ മല്ലോവിലെ കൗൺസിൽ ഓഫീസുകളും ഇന്ന് ഉച്ചവരെ അടച്ചിരിക്കും,മണിഗല്ലിനും തൂമേവരയ്ക്കും അടുത്തുള്ള ജംഗ്‌ഷനുകൾ 23, 24 എന്നിവിടങ്ങളിൽ മഞ്ഞും ചെളിയും നിറഞ്ഞതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് ഗാർഡ അറിയിച്ചു. നിരവധി വാഹനങ്ങൾ അവിടത്തെ സ്ലിപ്പ് റോഡുകളിൽ കുടുങ്ങിയതിനാൽ രണ്ട് ദിശകളിലേക്കും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
എംലി, കിൽറോസ്, ബാൻഷ എന്നിവിടങ്ങളിൽ റോഡുകൾ സെൻ്റീമീറ്ററോളം മഞ്ഞ് മൂടിയ അവസ്ഥയിലാണ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്നലെ വൈകുന്നേരം മുതൽ ഏകദേശം 15,000 ആളുകൾക്ക് ജല വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി തടസ്സം നേരിട്ടതായും പരാതിയുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.