ന്യൂസീലൻഡിലെ ആദ്യ മലയാളി പൊലീസ് ഓഫിസറായ അലീന അഭിലാഷിന് ജീവിതപങ്കാളിയായി കരൺവീർ സിങ് സൈനി

പാലാ ;ന്യൂസീലൻഡിലെ ആദ്യ മലയാളി പൊലീസ് ഓഫിസറായ അലീന അഭിലാഷിന് (24) ജീവിതപങ്കാളിയായി പഞ്ചാബ് സ്വദേശിയായ കരൺവീർ സിങ് സൈനി(27). കത്തീഡ്രലിൽ ഇന്നലെ ഫാ.റോബിൻ കുര്യൻ കോയിക്കാട്ടിൽ വിവാഹം ആശീർവദിച്ചു.

ന്യൂസീലൻഡിലെ പാമർസ്റ്റൺ നോർത്തിൽ സ്ഥിര താമസമാക്കിയ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. 6 വരെ ചാവറ പബ്ലിക് സ്കൂളിൽ പഠിച്ച അലീന പിന്നീട് മാതാപിതാക്കൾക്കൊപ്പം ന്യൂസീലൻഡിലേക്കു പോകുകയായിരുന്നു. നിയമ വിദ്യാർഥിയായ ആൽബിയാണ് അലീനയുടെ സഹോദരൻ.

കരൺവീർ സിങ് സൈനി ഓക്‌ലാൻഡിൽ ടോമി ഹിൽഫിഗർ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരാണ്. പിതാവ് ഹർഭജൻ സിങ് സൈനി ബിസിനസുകാരനാണ്. മാതാവ് ഹരീന്ദർ കൗർ സൈനി. സഹോദരി മൻരിത് കൗർ സരണി അധ്യാപികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !