തിരുവനന്തപുരം : തുമ്പ സെൻറ് സേവ്യേഴ്സ് കോളേജിനെ മാലിന്യ മുക്ത ഹരിത കലാലയമായി പ്രഖ്യാപിച്ചു.
കോളേജ് ക്യാമ്പസിൽ വച്ച് നടന്ന ചടങ്ങ് കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രഡിഡൻ്റ് അജിത അനി ഉദ്ഘാടനം ചെയ്തു.തുമ്പ സെൻറ് സേവ്യേഴ്സ് കോളേജ് നേച്ചർ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു.
മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി സെൻറ് സേവ്യേഴ്സ് കോളേജും ആ രീതിയിലേക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഭിപ്രായപ്പെട്ടു. മണൽ സൗന്ദര്യം മാത്രമുണ്ടായിരുന്ന കലാലയത്തെ ഹരിതസൗന്ദര്യമുള്ള ക്യാമ്പസാക്കി മാറ്റാൻ ഒരുപാടുപേർ അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്ന് കോളേജ് മാനേജർ ഫാ സണ്ണി ജോസ് എസ്.ജെ പറഞ്ഞു.
കഠിനംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല ഗ്രിഗോറി, കോളേജ് പ്രിൻസിപ്പാൾ ഡോ.നിഷ റാണി, പഞ്ചായത്ത് സെക്രട്ടറി പ്രവീൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാമോൾ വി.എസ്., പി.ടി.എ.പ്രസിഡൻ്റ് സുനിൽ ജോൺ, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ സോന എസ്.ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു.
നവകേരളം കർമ്മപദ്ധതി ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ അഞ്ജു എ ഹരിത കലാലയ പ്രതിജ്ഞ ചൊല്ലി. നേച്ചർ ക്ലബ്ബിൻ്റെ കോർഡിനേറ്റർ ഡോ. ഹരീഷ് എസ്.ആർ. സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ദേവിക നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.