ന്യൂഡൽഹി ;ഡൽഹി പൊലീസിന്റെ സുരക്ഷ തുടരുന്ന 18 മുൻ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുനഃപരിശോധിക്കും. ഇവർക്കു പുറമേ 12 മുൻ എംപിമാർക്കും സുരക്ഷ തുടരേണ്ടതുണ്ടോ എന്നതിൽ ഡൽഹി പൊലീസ് വ്യക്തത തേടിയിരിക്കുകയാണ്.
മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്.ഡൽഹി പൊലീസ് ഏതാനും മാസം മുൻപു നടത്തിയ ഓഡിറ്റിങ്ങിലാണു പലർക്കും സുരക്ഷ തുടരുന്നുവെന്നു കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയം പരിശോധന നടത്താത്തതിനാലാണ് ഇതെന്നാണു വിവരം. കഴിഞ്ഞ മോദി സർക്കാരിൽ സഹമന്ത്രിമാരായിരുന്ന ജോൺ ബാർല, രാമേശ്വർ ടേലി, കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി, മുൻ കരസേനാ മേധാവി വി.കെ.ഗോയൽ തുടങ്ങിയവർക്കും വൈ കാറ്റഗറി സുരക്ഷ തുടരുന്നുവെന്നാണു വിവരം.‘പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം എനിക്കു സുരക്ഷ ലഭിക്കുന്നില്ല. ഔദ്യോഗികവസതിയിൽ താമസിച്ചിരുന്ന ഘട്ടത്തിൽ സുരക്ഷയുണ്ടായിരുന്നു. ജൂൺ അവസാനം വീടൊഴിഞ്ഞ ശേഷം സർക്കാരിന്റെ ഒരുതരത്തിലുള്ള സേവനവും സ്വീകരിക്കുന്നില്ല.’ – വി.മുരളീധരൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.