കലോത്സവവേദിയിൽ കരവിരുതിൻ വിസ്മയം തീർത്ത് സംസ്ഥാന സ്കൂൾ കലോത്സവ വേദി

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദിയിൽ കരവിരുതിൻ്റെ വിസ്മയമൊരുക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള പ്രവൃത്തി പരിചയ പ്രദർശന വിപണനമേള.

സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മേള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന്, അദ്ദേഹം സ്റ്റാളുകൾ സന്ദർശിക്കുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.  തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്കൂൾ കുട്ടികളുടെ കരവിരുതുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

ഒഴിവുസമയങ്ങളിൽ അവർ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് മേളയിൽ നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്കൂളുകളിൽ പ്രൊഡക്ഷൻ സെൻററുകൾ കൂടാതെ സ്കൂൾ ക്ലബ്, സബ്ജില്ലാ ക്ലബ് തുടങ്ങി പ്രവർത്തി പരിചയ ക്ലബുകളുമായി ബന്ധപ്പെട്ട കോഴ്സുകളും പ്രദർശനത്തിനുണ്ട്. വിപണനത്തിലൂടെ ലഭിക്കുന്ന വരുമാനം കുട്ടികൾക്ക് നൽകും.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് പരിസ്ഥിതി സൗഹൃദ ലോഷണായ തണൽ മുതൽ വെജിറ്റബിൾ പ്രിൻറുള്ള സാരി വരെ വൈവിധ്യമാർന്ന വസ്തുക്കൾ മേളയുടെ ഭാഗമായി പ്രദർശനത്തിനുണ്ട്. “മറ്റൊരാൾക്കുവേണ്ടി സാരിയിൽ കലകൾ തീർക്കുവാനും അതിലേറെ അതുമായി കാണുവാനും ആഗ്രഹമുണ്ട്.

പ്രവർത്തനപരിചയ സ്റ്റാളിലൂടെ ആദ്യമായി കലോത്സവവേദിയിൽ എത്താൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവുമുണ്ട്,” മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ പറഞ്ഞു. മേളയിൽ പച്ചക്കറികൾ കൊണ്ട് സാരിയിൽ തത്സമയം വർണ്ണങ്ങൾ തീർക്കുകയാണ് ഈ കൊച്ചുമിടുക്കി. സാരിയുടെ തുണിത്തരമനുസരിച്ച്, 1000 മുതൽ 1500 രൂപ നിരക്കിലാണ് നടത്തുക. സ്കൂളിലെ പ്രവൃത്തിപരിചയ അധ്യാപിക വർഷ പറഞ്ഞു. 

പൊതുവിദ്യാസ ഡയറക്ടർ ഷാനവാസ് എസിൻ്റെ കീഴിൽ അഡീഷണൽ ഡയറക്ടർ(അക്കാദമിക്), പരിചയ സ്പെഷ്യൽ ഓഫീസർ മേളയുടെ മേൽനോട്ടം നിർവഹിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !