കണ്ണൂർ: വേങ്ങാട് മുകുന്ദൻ മാസ്റ്ററുടെ സ്മരണാർത്ഥം വേങ്ങാട് മുകുന്ദൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മൂന്നാമത് വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിയുടെ 'ഉച്ചിര' എന്ന കവിതാ സമാഹാരത്തിന്.
ഫിബ്രവരി 15ന് വൈകുന്നേരം 6.30ന് വേങ്ങാട് ശ്രീനാരായണ വായനശാലയിൽ 'റീഡേഴ്‌സ് ഫോറ'യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
11,111 രൂപയും ആർട്ടിസ്റ്റ് ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരവും പ്രശസ്ത കവി വീരാൻകുട്ടി ജേതാവിനു സമർപ്പിക്കും.
വീരാൻകുട്ടി ചെയർമാനും ഡോ. എസ്.സി. ശ്രീഹരി, ഡോ. നിഷി ജോർജ്ജ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് 2024 ലെ പുരസ്കാരത്തിനർഹമായ കവിത സമാഹാരം നേടിയത്. ആദ്യത്തെ പുരസ്കാരം നോവലിനും ( ദൈവം എന്ന ദുരന്ത നായകൻ/പി പി പ്രകാശൻ ) രണ്ടാമത്തേത് കഥാസമാഹാരത്തിനു ( കൈപ്പാട്/ വി സുരേഷ് കുമാർ) ആണ് നൽകിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.