കോഴഞ്ചേരി : അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമ്മേളന വേദിയിൽ തെളിയിക്കുന്നതിന് കൊല്ലം പത്മന ബാലഭട്ടാരകേശ്വരം ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി വിഷ്ണു തിരുമേനി ഹിന്ദുമത മഹാമണ്ഡലം പി എസ് നായർക്ക് പകർന്നു നൽകിയ ദീപവും വഹിച്ചു കൊണ്ടുള്ള ജ്യോതിപ്രയാണ ഘോഷയാത്ര കൺവീനർ പി ആർ ഷാജിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
ചട്ടമ്പിസ്വാമികൾ ഇടക്കാലത്ത് താമസിച്ച വള്ളികുന്നത്ത് വിദ്യാധിരാജ ഇൻ്റർ നാഷണിലിൻ്റെയും സമസ്ത നായർ സമാജത്തിൻ്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ, പരിഷത്ത് പ്രസിഡണ്ട് പി .എസ് .നായരെ ആദരിച്ചു.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ക്ഷേത്ര കമ്മിറ്റികളുടെയും ആശ്രമങ്ങുളുടെയും സാമുദായിക ആധ്യാത്മിക സാംസ്കാരിക സംഘടനകളുടെയും സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി 2 ന് ചെറുകോൽപ്പുഴ നഗറിൽ എത്തിച്ചേരും.
പന്മനയിൽ നടന്നചടങ്ങിൽ ഹിന്ദുമത മഹാമണ്ഡലം ജന. സെക്രട്ടറി എ ആർ വിക്രമൻ പിള്ള, ആശ്രമം പ്രസിഡന്റ് കുമ്പളത്തു വിജയകൃഷ്ണ പിള്ള, കോർഡിനേറ്റർ ബാലചന്ദ്രൻ, ഹിന്ദുമത മണ്ഡലം വൈസ് പ്രസിഡന്റ്മാരായ മാലേത്തു സരളാദേവി , അഡ്വ കെ ഹരിദാസ്, കെ കെ ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ ഡി. രാജഗോപാൽ, ജി രാജ്കുമാർ, കെ ജയവർമ, ജി കൃഷ്ണകുമാർ, ശ്രീജിത്ത് അയ്രൂർ, എം അയ്യപ്പൻ കുട്ടി, അനിരാജ് ഐക്കര, സി ജി പ്രദീപ് കുമാർ, രാജീവ് മഠത്തിൽ, ശ്രീകുമാർ ഇരൂപ്പക്കാട്ട് എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.