അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : ജ്യോതി പ്രയാണം തുടങ്ങി

കോഴഞ്ചേരി : അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമ്മേളന വേദിയിൽ തെളിയിക്കുന്നതിന്  കൊല്ലം പത്മന ബാലഭട്ടാരകേശ്വരം  ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി വിഷ്ണു തിരുമേനി ഹിന്ദുമത മഹാമണ്ഡലം പി എസ് നായർക്ക് പകർന്നു നൽകിയ ദീപവും വഹിച്ചു കൊണ്ടുള്ള ജ്യോതിപ്രയാണ ഘോഷയാത്ര കൺവീനർ പി ആർ ഷാജിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ചട്ടമ്പിസ്വാമികൾ ഇടക്കാലത്ത് താമസിച്ച വള്ളികുന്നത്ത് വിദ്യാധിരാജ ഇൻ്റർ നാഷണിലിൻ്റെയും സമസ്ത നായർ സമാജത്തിൻ്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ, പരിഷത്ത് പ്രസിഡണ്ട് പി .എസ് .നായരെ ആദരിച്ചു.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ക്ഷേത്ര കമ്മിറ്റികളുടെയും ആശ്രമങ്ങുളുടെയും സാമുദായിക ആധ്യാത്മിക  സാംസ്‌കാരിക സംഘടനകളുടെയും സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി 2 ന് ചെറുകോൽപ്പുഴ നഗറിൽ എത്തിച്ചേരും.

പന്മനയിൽ നടന്നചടങ്ങിൽ ഹിന്ദുമത മഹാമണ്ഡലം ജന. സെക്രട്ടറി എ ആർ വിക്രമൻ പിള്ള, ആശ്രമം പ്രസിഡന്റ്‌ കുമ്പളത്തു വിജയകൃഷ്ണ പിള്ള, കോർഡിനേറ്റർ ബാലചന്ദ്രൻ, ഹിന്ദുമത മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ മാലേത്തു സരളാദേവി , അഡ്വ കെ ഹരിദാസ്, കെ കെ ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ ഡി. രാജഗോപാൽ, ജി രാജ്‌കുമാർ, കെ ജയവർമ, ജി കൃഷ്ണകുമാർ, ശ്രീജിത്ത്‌ അയ്‌രൂർ, എം അയ്യപ്പൻ കുട്ടി, അനിരാജ് ഐക്കര, സി ജി പ്രദീപ് കുമാർ,  രാജീവ്‌ മഠത്തിൽ,  ശ്രീകുമാർ ഇരൂപ്പക്കാട്ട് എന്നിവർ  പ്രസംഗിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !