തിരുവനന്തപുരം ; പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥി അസ്ലമിനു കുത്തേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസ്ലം ഗുരുതരാവസ്ഥയിലാണു.
കത്തി ശ്വാസകോശം തുളച്ചുകയറി. ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അക്രമിച്ചത്.പൂവച്ചല്‍ ബാങ്ക് നട ജംക്ഷനിൽ ഉച്ചയോടെ ആയിരുന്നു സംഭവം. ഒരുമാസം മുൻപ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്റിനും പരുക്കേറ്റിരുന്നു. അന്നത്തെ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഈ സംഭവം എന്നാണ് പൊലീസ് പറയുന്നത്.സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ഥികള്‍ കസേര ചുറ്റിയാണ് അടിച്ചത്. തലയ്ക്കു പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കി. 20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസുമെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നത്തെ അതിദാരുണമായ സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.