പാലാ സെന്റ് തോമസ് സ്കൂൾ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയ്ക്ക് നേരേ നടന്ന അതിക്രമം അതീവ ഗൗരവതരമെന്ന് ബിജെപി പാലാ മണ്ഡലം പ്രസിഡൻറ് അഡ്വ.ജി അനീഷ്

പാലാ ;സഹപാഠികളിൽ നിന്നും മർദ്ദനമേൽക്കേണ്ടി വരികയും വിവസ്ത്രനാക്കി നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തി പ്രചരിപ്പിച്ച നടപടി അതീവ ഗൗരവത്തിൽ കാണണമെന്ന് ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. അനീഷ്, ജി,

പാലായിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം തകൃതിയായി നടക്കുന്നു എന്ന വിവരങ്ങൾ പല തവണ പുറത്തു വന്നതാണ്. ഈ സംഭവത്തിലും അത്തരം ലഹരിയുടെ കാണാച്ചരടുകൾ ഉണ്ടോ എന്ന് സ്കൂൾ അധികൃതരും പോലീസും പരിശോധിച്ച് വ്യക്തത വരുത്തേണ്ടതാണെന്നും അനീഷ് ജി പറഞ്ഞു.

റാഗിംഗിന് സമാനമായ അതിക്രമം അഴിച്ചു വിട്ട സഹപാഠികളുടെ പ്രവർത്തി നിയന്ത്രിക്കുന്നതിൽ സ്കൂൾ അധികൃതരും പരാജയപ്പെട്ടു. മൊബൈൽ ഫോൺ സമ്പൂർണ്ണമായി നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിൽ അവ നിർബാധം ഉപയോഗിക്കുന്നു എന്നതിൻ്റെ ദൃഷ്ടാന്തമാണ് പുറത്തു വന്ന ചിത്രങ്ങളും, വീഡിയോയും. 

ഇനിയും ഇത്തരം ഹീനകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകളും, കൗൺസിലിംഗ്, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ അടിയന്തിരമായി ചെയ്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ബിജെപി മണ്ഡലം പ്രെസിഡന്റ് പറഞ്ഞു.

ഇന്ന് തെരുവുകളിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് സംഘർഷങ്ങളിൽ ഏർപ്പെടുന്നത് നിത്യ സംഭവമായതിനാൽ ഒരു ക്രമസമാധാന പ്രശ്നമായും ഇത്തരം സംഭവങ്ങൾ വളരാൻ ഇടയാവാതെ അധികൃതരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും അഡ്വ. അനീഷ് . ജി അഭിപ്രായപ്പെട്ടു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !