കൊച്ചിയിൽ വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടി സ്കൂളിൽ ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് അമ്മയുടെ പരാതി

കൊച്ചി: വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുട്ടി സ്‌കൂളിൽ ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് അമ്മയുടെ പരാതി.

സഹപാഠികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയാണ് പരാതി. ഹിൽപാലസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ജനുവരി 15നാണ് മിഹിർ ഫ്ലാറ്റിലെ 26 വയസ്സുള്ള വീട്ടിൽ നിന്നും ചാടി മരിച്ചത്. ഗ്ലോബൽ സ്കൂളിലെ കുട്ടികൾ മിഹിറിനെ ബസിൽ വച്ച് ക്രൂരമായി മർദിച്ചു എന്നും വാഷ്‌റൂമിൽ പോയി ക്ലോസറ്റ് നക്കി മുഖം പുഴുത്തി വച്ചു ഫ്ലഷ് അമർത്തി എന്നും പരാതി പറയുന്നു. നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ചതായും പരാതിയുണ്ട്. മിഹിർ ജീവനൊടുക്കിയ ദിവസം പോലും ക്രൂരമായ പീഡനമേൽക്കേണ്ടി വന്നെന്നും അമ്മ പറയുന്നു.

''മിഹിർ മൂന്ന് മാസം മുമ്പ് പുതുതായി ചേർന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാർത്ഥിനികൾ അതിക്രൂരമായി റാഗ് ചെയ്യപ്പെട്ടതായി അമ്മയുടെ പരാതിയിൽ പറയുന്നു. സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും, ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവൻ ശക്തമായ മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയനായിരുന്നു എന്നാണ് വ്യക്തമാവുന്നത്.

സ്‌കൂളിൽ വെച്ചും, സ്കൂൾ ബസിൽ വെച്ചും ഞങ്ങളുടെ മകൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമുണ്ടാക്കുകയും നിറത്തിൻ്റെ പേരിലും മറ്റുള്ളവരുടെ പരിഹാസവും കുത്തുവാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമിൽ കൊണ്ട് പോയി അവനെ അതി കഠിനമായി ഉപദ്രവിക്കുകയും ക്ലോസറ്റിൽ ബലമായി മുഖം പൂഴ്ത്തുകയും ഫ്ലഷ് ചെയ്യുകയും ടോയ്‌ലറ്റിൽ നക്കിക്കുകയും ചെയ്തു.

ജീവനൊടുക്കിയ ദിവസംപോലും ക്രൂരമായ പീഡനങ്ങൾക്ക് അവൻ ഇരുന്നു എന്ന് ചാറ്റുകളിൽ നിന്ന് ബോധ്യപ്പെടുന്നുണ്ട്. അവരുടെ മെസേജുകളെല്ലാം മനസ്സാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. ഇതെല്ലാം ശരിയാംവണ്ണം പുറത്തുവരേണ്ടതും ഇതിനെതിരെ ആവശ്യമായ നടപടികൾ ഉണ്ടാവേണ്ടതുമുണ്ട്. സ്കൂൾ അധികൃതരോട് ഈ കാര്യങ്ങൾ ഞങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ ഈ കാര്യങ്ങൾ പുറം ലോകം അറിയുമ്പോൾ അവരുടെ സൽപേർ നഷ്ടപ്പെടാതിരിക്കാനുള്ള ആശങ്കയിലാണ് അവർ എന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അവരെ പോലീസിൽ അറിയിക്കുക എന്നതിന് യാതൊരു ഉത്തരവാദിത്തവും ഇല്ല എന്ന തരത്തിലുള്ള സമീപനം ഞങ്ങളെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഇനിയും അവിടെയുള്ള മറ്റൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതാ അധികാരികളിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്.

ഈ മരണത്തിൻ്റെ പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ആഗ്രഹിച്ച അവൻ്റെ ചില സഹപാഠികൾ ചേർന്ന് ആരംഭിച്ച 'justice for Mihir' എന്ന പേരിലെ ഇൻസ്റ്റാഗ്രാം പേജും ഇപ്പോൾ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതും ഏതോ സമ്മർദ ഫലമായി ആയിരിക്കണം എന്ന് ഞങ്ങൾ സംശയിക്കുന്നു. സത്യം മൂടിവെക്കാൻ ഏത് ഭാഗത്തുനിന്ന് ശ്രമമുണ്ടായാലും പൊതു സമൂഹവും മാധ്യമങ്ങളും അവരുടെ ബാധ്യത നിർവ്വഹിക്കുമെന്ന് എനിക്ക് പ്രത്യാശയുണ്ട്'' - അമ്മയുടെ പരാതിയിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !