തിരുവനന്തപുരം: വന നിയമ ഭേദഗതി ഉപേക്ഷിച്ച സർക്കാർ നടപടിയിൽ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ.
ഭേദഗതി കാലോചിതം ആയിരുന്നെന്ന് മന്ത്രി പറഞ്ഞു. എല്ലാ നിയമത്തെയും വനനിയമത്തിലും കാലാനുസൃതമായ മാറ്റങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പിന്നോട്ട് പോയതല്ലെന്നും കർഷകരെയും ജനങ്ങളെയും ദ്രോഹിക്കുകയല്ല സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയോരജനതയെ സർക്കാരിന് എതിരായി മാറ്റാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി ആരോപിച്ചു. അങ്ങനെയാണ് നിലമ്പൂരിൽ പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് മുസ്ലീം ലീഗ് ഒരു സമരവുമായി മുന്നോട്ട് വന്നു. ഇപ്പോൾ യുഡിഎഫും സമരവുമായി മുന്നോട്ട് വരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തി ഏതെങ്കിലും നിയമം പാസാക്കുക എന്നത് ഞങ്ങളുടെ നിലപാടല്ല.
തർക്കത്തിൽ നിൽക്കുന്ന ഒരു കാലത്ത്, പ്രത്യേകിച്ച് മലയോര മേഖലയിലെ ജനങ്ങൾക്ക് മനസിലായി അവരെ സർക്കാർ വിരുദ്ധരാക്കി മാറ്റുന്നത് രാഷ്ട്രീയേതര സംഘടനകളുടെ ഗൂഢശ്രമത്തിന് ഒരു സാഹചര്യമുണ്ടാക്കുന്നത് ഉചിതമല്ല എന്നാണ് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞത് - അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.