ആലപ്പുഴ: കഞ്ചാവ് കേസിൽ മകൻ കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച് യു.പ്രതിഭ.എം.എൽ.എ. ശരിയായി അന്വേഷിച്ചല്ല കേസെടുത്തതെന്ന് അവർ സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനവേദിയിൽ പറഞ്ഞു. മകനെ കഞ്ചാവുകേസിൽ പ്രതിയാക്കിയത് പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്നും അവർ ആരോപിച്ചു.
ഒരു കിലോമീറ്ററോളം നടന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ മകനെ കസ്റ്റഡിയിലെടുത്തതെന്നും അവർ പറഞ്ഞു.സമ്മേളനത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് അവർ ഉന്നയിച്ചത്. തനിക്കെതിരെയുണ്ടായത് മാധ്യമ ഗൂഡാലോചനയാണെന്ന് എം.എൽ.എ ആരോപിച്ചു. വലതുപക്ഷ കോർപ്പറേറ്റ് മാധ്യമങ്ങൾ തന്നെ ഇരയാക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.സി.പിഐയേയും പ്രതിഭ വിമർശിച്ചു. എൻ.സി.പി മാത്രമല്ല. സി.പി.ഐയും ആളില്ലാ പാർട്ടിയാണ്. സി.പി.ഐ നിലനിൽക്കുന്നതുതന്നെ സി.പി.എമ്മിന്റെ തണലിലാണ്. കുട്ടനാട്ടിൽ അഭിപ്രായ ഭിന്നതയുള്ളവരെ സി.പി.ഐ അടർത്തിയെടുക്കുകയാണെന്നും അവർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.