വല്ലപ്പുഴ: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരി ഷഹന ഷെറിനെ കണ്ടെത്തി.
ഗോവയിലെ മഡ്ഗോണിൽ നിന്നാണ് കണ്ടെത്തിയത്. നിലമ്പൂരിൽ നിന്നുള്ള അധ്യാപകരുടെ യാത്രസംഘം ഗോവയിൽ വെച്ച് കുട്ടിയെ കണ്ടതോടെ സംശയം തോന്നുകയും തുടർന്ന് ഗോവ മഡ്ഗോൺ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് മഡ്ഗോൺ പോലീസ് പട്ടാമ്പി പോലീസുമായി ബന്ധപ്പെടുകയായിരുന്നു. കുട്ടിയെ കൊണ്ടുവരാനായി പട്ടാമ്പി പോലീസും ബന്ധുക്കളും ഗോവയിലേക്ക് തിരിച്ചു. കുട്ടിയുടെ പിതാവ് കുട്ടിയുമായി ഫോണിൽ സംസാരിച്ചു. മഡ്ഗോൺ റെയിൽവേ സ്റ്റേഷൻ്റെ സമീപത്ത് വെച്ച് കുട്ടിയെ കണ്ടത്.
ഡിസംബർ 30 തിങ്കളാഴ്ച കാലത്ത് ട്യൂഷൻ സെൻററിൽ പോയതാണ് ഷഹന ഷെറിന്. ട്യൂഷൻ കഴിഞ്ഞ് സ്‌കൂളിൽ എത്തേണ്ട സമയമായിട്ടും കാണാതായ അദ്ധ്യാപകർ വീട്ടുകാരെ കാണാതായ വിവരം അറിയുന്നത്. ഉടനെ പോലീസിൽ വിവരമറിയിച്ചു. പരിശോധനയിൽ സ്കൂൾ യൂണിഫോം ധരിച്ചാണ് ഷെറിൻ വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും സിസിടിവിയിൽ പർദ്ദയാണ് വേഷം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.