കൊച്ചി: കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടിയത് പൊലീസ് വിശദീകരിക്കുന്നത്. കേസിൽ പൊലീസിനെതിരെ വിമർശനം ശക്തമാകുമ്പോഴാണ് നടപടി. കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിനെ കൂറുമാറുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവമേൽപ്പിക്കൽ, അന്യായമായി തഞ്ഞുവക്കൽ, നിയമവിരുദ്ധമായി കൂട്ടം ചേരൽ തുടങ്ങി.
സംഭവത്തിൽ കൂത്താട്ടുകുളം പൊലീസ് കേസെടുത്തു. ഒന്നാം പ്രതിയായ സിപിഎം സെക്രട്ടറി അടക്കം ആരെയും കേസിൽ ചോദ്യം ചെയ്തിരുന്നില്ല. ഇതിനിടെ സെക്രട്ടറി പി.ബി.രതീഷ് കോൺഗ്രസിനെതിരെ തുറന്നടിച്ച് മാധ്യമങ്ങളെ കണ്ടു.
കലാരാജുവുമായി കോൺഗ്രസ് സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് രതീഷിൻ്റെ ആരോപണം. കോൺഗ്രസിൻ്റെ തോക്കിന് മുനയിൽ നിന്നാണ് കല രാജു ഇപ്പോൾ സംസാരിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള നീക്കത്തിലാണ് പാർട്ടി. നാളെ വൈകിട്ട് കൂത്താട്ടുകുളത്ത് സിപിഎം വിശദീകരണ യോഗം സംഘടിപ്പിക്കും.
ആശുപത്രി വിട്ട് കൂത്താട്ടുകുളത്തേക്ക് തിരിച്ചുപോകാൻ ഭയമാണെന്ന് ഇതിനിടെ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കലാരാജു പ്രതികരിച്ചു. പൊലീസ് വീഴ്ചയിൽ അന്വേഷണം തുടരുന്നതിനിടെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി. പകരം ആലുവ ഡിവൈഎസ്പിക്ക് ചുമതല നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.